കുവൈത്തിൽ വൻ തീപിടുത്തം

ണ്ടിടത്തായാണ് കുവൈത്തിൽ തീപിടുത്തമുണ്ടായത്. ജാബർ അൽ അഹമ്മദ്, അൽ വഫ്ര ഏരിയകളിലാണ് കഴിഞ്ഞദിവസം തീപിടുത്തമുണ്ടായത്. ജാബർ അൽ അഹമ്മദ് ഏരിയയിലെ ഒരു കെട്ടിടത്തിൽ തീ പടർന്നു പിടിച്ചതിനെ തുടർന്ന് നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഉടൻ തന്നെ അ​ഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും വീട്ടിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തതോടെ വൻ ദുരന്തമാണ് വഴിമാറിയത്. അൽ സൂർ, അൽ തഹ് രിർ കേന്ദ്രങ്ങളിൽ നിന്നുള്ള അ​ഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവരെ ഉടൻ തന്നെ ചികിത്സക്കായി ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തീ പിടുത്തത്തിന്റെ കാരണത്തെപ്പറ്റി അധികൃതർ അന്വേഷണം നടത്തിവരികയാണ്.

അൽ വഫ്രയിൽ ഒരു ഫാമിലെ തൊഴിലാളികളുടെ താമസ സ്ഥലത്തും തീപിടുത്തമുണ്ടായി. അൽ വഫ്ര, അൽ നുവൈസീബ് എന്നിവിടങ്ങളിൽ നിന്നുള്ള അ​ഗ്നിരക്ഷാ സേനകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

നഗരമധ്യത്തിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം. കോട്ടയം വെസ്റ്റ്...

ലഭിച്ചത് പത്ത് പരാതികൾ; ശ്രീതു ഇനി അട്ടക്കുളങ്ങര വനിതാ ജയിലിൽ; റിമാൻഡ് ചെയ്ത് കോടതി

പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത് തിരുവനന്തപുരം: ബാലരാമപുരത്ത് അതിദാരുണമായി കൊല്ലപ്പെട്ട...

Other news

യു.കെ കമ്പനികളിൽ നിക്ഷേപം നടത്തിയവരുടെ ശ്രദ്ധയ്ക്ക്! ട്രംപിന്റെ നയങ്ങൾ നിങ്ങളെയും ബാധിച്ചേക്കാം

കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നും ചെനയിൽ നിന്നുമൊക്കെയുള്ള ഇറക്കുമതിയ്ക്ക് ട്രംപ് ഏർപ്പെടുത്തുന്ന...

മിഹിറിന്റെ മരണം; ജെംസ് മോഡേണ്‍ അക്കാദമി വൈസ് പ്രിന്‍സിപ്പലിനെതിരെ നടപടി

മിഹിര്‍ നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആണ് ബിനു അസീസ് കൊച്ചി:...

കർണാടകയിൽ ഇനി കീഴടങ്ങാൻ ആരുമില്ല; എ കാറ്റഗറി മാവോയിസ്റ്റ് നേതാവ് തൊമ്പാട്ടു ലക്ഷ്മിയ്ക്ക് ലഭിക്കുക 7 ലക്ഷം

ബെംഗളൂരു: കർണാടകയിൽ മാവോയിസ്റ്റ് നേതാവ് തൊമ്പാട്ടു ലക്ഷ്മി കീഴടങ്ങി. ഏറെ വർഷങ്ങളായി...
spot_img

Related Articles

Popular Categories

spot_imgspot_img