ഇത് പുതിയ മോഹൻലാൽ, പുതിയ സത്യൻ; മലയാളിയുടെ ഹൃദയത്തോട് ചേർന്ന് ‘ഹൃദയപൂർവ്വം’; സിനിമ റിവ്യൂ
എത്രയോ വർഷങ്ങളായി മലയാളികളുടെ മനസ്സിനെ കീഴടക്കി വാഴുന്ന നടനാണ് മോഹൻലാൽ. അതിനൊപ്പം മലയാളികളുടെ നമസ്സിൽ പതിഞ്ഞുപോയ സംവിധായകനാണ് സത്യൻ അന്തിക്കാട്.
ഇരുവരും വീണ്ടും ഒരുമിക്കുമ്പോൾ, പതിവ് മാജിക് തന്നെയാണ് സംഭവിച്ചിരിക്കുന്നത് പുതിയ മോഹൻലാൽ-സത്യൻ ചിത്രമായ ഹൃദയപൂർവം എന്ന സിനിമയിൽ.

ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ നായകനെ ദാതാവിന്റെ മകള്‍ തേടിയെത്തുന്നതാണ് കഥ. എന്നാല്‍, കഥ പുതിയ കാലത്തിലേക്കും പുതിയ രീതികളിലേക്കും പറിച്ചുനടുന്നതോടെയാണ് ചിത്രം പ്രേക്ഷകനുമായി കൂടുതല്‍ അടുക്കുന്നത്.
തന്റെ സേഫ് സോൺ ആയ കുടുംബപ്രേക്ഷകരെ ലക്ഷ്യമാക്കി തന്നെയാണ് ഈ ചിത്രവും. എന്നാല്‍ തന്നെയും പുതിയ കാലത്തിനൊപ്പം സഞ്ചരിക്കാൻ ശ്രമിക്കുന്ന സത്യൻ അന്തിക്കാടിനെ ‘ഹൃദയപൂർവ’ത്തിൽ കാണാം.
കൊച്ചിയിൽ ക്ലൗഡ് കിച്ചൻ നടത്തുന്ന അവാഹിതനായ സന്ദീപ് ബാലകൃഷ്ണനാണ് നായകൻ. ഹൃദയത്തിനു തകരാറുള്ള സന്ദീപിന് പൂനെ സ്വദേശിയായ കേണൽ രവീന്ദ്രനാഥിന്റെ ഹൃദയം മാറ്റിവയ്ക്കുന്നിടം മുതൽ കഥ പ്രേക്ഷകരെ കയ്യിലെടുക്കുന്നു.

സത്യൻ അന്തിക്കാടിന്റെ സിനിമ കണ്ട് പ്രേക്ഷകൻ കരഞ്ഞിട്ടുണ്ടെങ്കിൽ ആ കണ്ണീർ സന്തോഷം കൊണ്ടു വരുന്നതാകും എന്നാണു പൊതുവെ പറയുന്നത്. ഇതിനെ സാധൂകരിക്കുന്നതാണ് ചിത്രത്തിലെ ഓരോ സീനിനുകളും. ഒട്ടും ടെൻഷനടിക്കാതെ മതിമറന്ന് ആസ്വദിക്കാവുന്ന ഫാമിലി എന്റർടെയ്നർ എന്ന വിശേഷണമാകും ഈ സിനിമയ്ക്കു ചേരുക
സ്വയം പുതുക്കിയ സംവിധായകൻ
സംവിധായകനായ സത്യന്‍ അന്തിക്കാടില്‍നിന്ന് പ്രേക്ഷകര്‍ എന്താണോ പ്രതീക്ഷിക്കുന്നത്, അതെല്ലാം ചിത്രത്തിൽ കോർത്തിണക്കിയിട്ടുണ്ട്. എന്നാല്‍, കാലത്തിനൊത്ത് സത്യന്‍ അന്തിക്കാട് തന്നെ പുതുക്കിയപ്പോള്‍ പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഭംഗിയാണ് ചിത്രത്തിന് കൈവന്നത്.
ക്ലൗഡ് കിച്ചന്‍ ഉടമയായ സന്ദീപ് sandeep ബാലകൃഷ്ണന്‍ ആയാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. അയാളുടെ ഹൃദയശസ്ത്രക്രിയയിലാണ് ചിത്രം ആരംഭിക്കുന്നത്. സന്ദീപിനെ സഹായിക്കാനെത്തുന്ന ഹോം നേഴ്‌സായി ജെറി എത്തുന്നു. സന്ദീപിന്റെ അളിയന്റെ വേഷമാണ് സിദ്ദിഖ് കൈകാര്യംചെയ്യുന്നത്.
മകളുടെ വേഷമാണ് മാളവിക മോഹനന്റേത്. മാളവികയുടെ അമ്മവേഷത്തില്‍ സംഗീത. ജനാര്‍ദ്ദനന്‍, നിഷാന്‍, ലാലു അലക്‌സ്, ബാബുരാജ്, സൗമ്യ, സലിം മറിമായം തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. പുറമേ, പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത മൂന്നോളം അതിഥിവേഷങ്ങളും ചിത്രത്തിലുണ്ട്.

സന്ദീപിനെ സഹായിക്കാനെത്തുന്ന ഹോം നഴ്‌സായി ജെറി (സംഗീത് പ്രതാപ്) എത്തുന്നതോടെയാണ് ചിത്രം ഹ്യൂമർ ട്രാക്കിലേക്ക് മാറുന്നത്. മോഹൻലാൽ–സംഗീത് കോംബോ ഒരു പുതിയ അനുഭവം സ്ക്രീനിൽ കൊണ്ടുവരുന്നുണ്ട്.
കൗണ്ടറിന്റെ കാര്യത്തിൽ മോഹൻലാലിനൊപ്പം തന്നെ കട്ടയ്ക്കു പിടിച്ചു നിൽക്കാൻ സംഗീത്തിനു കഴിഞ്ഞിട്ടുണ്ട്.
ശക്തി കഥയും തിരക്കഥയും
ഇടവേളയ്ക്കു തൊട്ടുമുമ്പ് കേരളത്തിൽ നിന്നും പൂണൈയിലേക്കുള്ള ഷിഫ്റ്റ് പ്രക്ഷകർക്ക് പുതിയൊരു അനുഭവം ആയിരിക്കും സമ്മാനിക്കുക. അതീവ രസകരമായ ഇന്റർവൽ പഞ്ചും പ്രേക്ഷകരെ പിടിച്ചിരുത്തും .
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനാണ് കഥ ഒരുക്കിയിരിക്കുന്നത്. നവാഗതനായ ടി.പി. സോനുവിന്റേതാണ് തിരക്കഥ. കഥയും തിരക്കഥയുമാണ് ചിത്രത്തിന്റെ ശക്തി. മോഹന്‍ലാലിലെ നടന് ചെയ്യാനാവുന്നതെല്ലാം പുറത്തെടുക്കാൻ തക്ക രംഗങ്ങൾ തിരക്കഥയിൽ സൃഷ്ടിച്ചിട്ടുണ്ട്.
നമ്മുടെ ജീവിതത്തോടു ചേർന്നു നിൽക്കുന്ന നമുക്കു ചുറ്റിനുമുള്ള ആളുകളൊക്കെ തന്നെയാണ് കഥയിൽ വന്നുപോകുന്നത്. ജസ്റ്റിന്‍ പ്രഭാകറിന്റെ സംഗീതമാണ് എടുത്തുപറയേണ്ട സവിശേഷത . പാട്ടുകള്‍ വന്നുപോകുന്ന ഇടങ്ങളെ മനസ് കുളിര്‍പ്പിക്കുന്നതാണ്.
കാമുകനും കൂട്ടുകാരനുമൊക്കെയായ സാധാരണക്കാരനായ ‘മോഹൻലാലിനെ’യാണ് ചിത്രത്തിലുടനീളം സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്.

എന്നാൽ, സത്യൻ അന്തിക്കാടിന്റെ പതിവ് ശൈലിയിൽ, മോഹന്‍ലാലിലെ നടനെ മാത്രം ഉപയോഗപ്പെടുത്തിയ സിനിമ എന്ന് പ്രേക്ഷകര്‍ വിധിയെഴുതാനിരിക്കുമ്പോഴാണ് അയാളിലെ താരത്തെ സത്യന്‍ അന്തിക്കാട് അവതരിപ്പിക്കുന്നത്.
കഥയുടെ ഒഴുക്കില്‍ അത് സ്വാഭാവികമായി വന്നുചേരുന്നതോടെ വേറൊരു തലത്തിലേക്കാണ് ആസ്വാദനം കൊണ്ടുപോകുന്നത്.
മാളവിക മോഹനൻ ചെയ്ത ഹരിത മോഹൻലാലിനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് . ഈ സിനിമയിൽ വഴിത്തിരിവാകുന്ന കഥാപാത്രം കൂടിയാണിത്. മുംബൈ മലയാളിയാതുകൊണ്ടു തന്നെ പൂനെ മലയാളിയായ ഹരിതയെ മാളവിക ഭംഗിയാക്കി.
നടീനടന്മാരുടെ പ്രകടനം
മാളവികയുടെ അമ്മവേഷത്തിലെത്തിയ സംഗീതയുടെ പ്രകടനവും എടുത്തുപറയണം. ജനാര്‍ദ്ദനന്‍, സിദ്ദീഖ്, നിഷാന്‍, ലാലു അലക്‌സ്, ബാബുരാജ്, സൗമ്യ, സലിം മറിമായംതുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്.
പുതുമുഖങ്ങളായി എത്തിയ അഭിനേതാക്കളും അവരുടെ വേഷം ഭംഗിയാക്കി. ക്ലൗഡ് കിച്ചന്റെ മാനേജറായി എത്തുന്ന പുതുമുഖ നടന്റെ പ്രകടനം ഗംഭീരമായിരുന്നു. മൂന്ന് സർപ്രൈസ് കാമിയോകളും ചിത്രത്തിൽ വരുന്നുണ്ട്.

അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. കഥാപശ്ചാത്തലത്തിന്റെ ഭംഗി ചിത്രം ആവശ്യപ്പെടുന്നതുപോലെ മാത്രം പകര്‍ത്തിവെക്കാന്‍ അനുവിന് സാധിക്കുന്നുണ്ട്.
കഥ ആവശ്യപ്പെടുന്ന വൈകാരികത ഉണര്‍ത്തുന്നതില്‍ ഒരോ അവസരത്തിലും ഇത് വഹിക്കുന്ന പങ്ക് വലുതാണ്.
മനു മഞ്ജിത്തിന്റെ വരികള്‍ ജസ്റ്റിന്റെ പാട്ടുകള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കുമ്പോള്‍ തന്നെ കഥയോട് ഒട്ടിനില്‍ക്കുകയും ചെയ്യുന്നു. ജസ്റ്റിൻ പ്രഭാകരന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ ജീവനാഡിയാണ്.