വീട്ടിലെ ജലടാങ്കില് നിന്നും പശുക്കുട്ടിയെ കുളിപ്പിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് വീണ് ഗൃഹനാഥന് മരിച്ചു. ബാലരാമപുരം ചാവടിനട, കട്ടച്ചക്കുഴി, വാറുവിളാ വീട്ടില്‍ സെബാസ്റ്റ്യന്‍ (50) മരിച്ചു. സ്ലാബിന് മുകളില്‍ നിന്നു പശുവിനെ കുളിപ്പിക്കുന്നതിനിടെ സ്ലാബ്ല് ഇടിഞ്ഞ് താഴ്ന്ന് സെബാസ്റ്റ്യന്‍ അതിന്റെ അടിയിൽ പെടുകയായിരുന്നു. വീടിന് സമീപത്തുള്ള വേസ്റ്റ് വെള്ളം ഒഴുക്കി വിടുന്നതിനുള്ള കുഴി അടുത്തിടെ മെയിന്റന്‍സ് നടത്തിയെങ്കിലും വെള്ളം നിരന്തരം വീഴുന്ന പ്രദേശമായത് കാരണം പെട്ടെന്ന് കുഴി തകര്‍ന്ന് വീഴുകയായിരുന്നു. ഇതോടൊപ്പം സ്ലാബിനു മുകളിൽ കെട്ടിയിരുന്ന പശുവും താഴേക്ക് വീണു. നെയ്യാറ്റിന്‍കര,വിഴിഞ്ഞം തുടങ്ങിയ പ്രദേശത്ത് നിന്നും നാല് യൂണിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്. സെബാസ്ടിന്റെ കഷ്ടപ്പാടുകണ്ട ഒരാൾ സൗജന്യമായി നല്കിയതായിരുന്നു പശുവിനെ. ഭാര്യ ഷീബ, മക്കള്‍ ഷിജി, ഷിജു.
Read also; കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങൾ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കി