കാസര്‍ഗോഡ്: ലഹരി വിൽക്കുന്ന വിവരം പോലീസിൽ അറിയിച്ചതിന് യുവാവിന്റെ വീടിന് നേരെ ആക്രമണം. കാസര്‍ഗോഡ് മാസ്തിക്കുണ്ട് സ്വദേശി സിനാന്റെ വീടിനു നേരെയാണ് ലഹരിക്കേസ് പ്രതിയും സഹോദരനും ചേര്‍ന്ന് ആക്രമണം നടന്നത്. സംഭവത്തിൽ സിനാനും മാതാവ് സല്‍മയ്ക്കും പരുക്കേറ്റു.
മേഖലയിലെ ഒരു വീട് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്‍പ്പനയും വ്യാപകമാകുന്നുവെന്ന പരാതി നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ക്ലബ് അംഗങ്ങൾ പോലീസിന് പരാതി കൈമാറുകയും ചെയ്തു. ഈ ക്ലബിൽ സിനാനും പ്രവർത്തകനാണ്. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാൽ ഇവരിൽ നിന്ന് പിടികൂടാന്‍ പൊലീസിന് സാധിച്ചിരുന്നില്ല.
തുടർന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ഇവർ സിനാന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. പ്രതികൾ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്നും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടായിരുന്നുവെന്നും സിനാൻ പറഞ്ഞു. ആക്രമണത്തിൽ തലയ്ക്കും മറ്റ് ശരീര ഭാഗങ്ങളിലും പരുക്കേറ്റുവെന്നും യുവാവ് പറഞ്ഞു.