ഇടുക്കി: ഹോട്ടലിൽ നിന്ന് ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി. ഇടുക്കി ഉടുമ്പൻചോല ടൗണിൽ പ്രവർത്തിക്കുന്ന മരിയ ഹോട്ടൽ ഉടമ വാവച്ചൻ മാണിക്കാണ് മർദനമേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം.(Hotel Owner Beaten Up)
മൂന്നംഗസംഘം വാവച്ചനെ മർദിക്കുകയായിരുന്നു. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Also: കിംഗ്ഖാന്റെ കറുത്ത ജിപ്സിക്ക് എന്ത് സംഭവിച്ചു; പഴയ നായികയുടെ വെളിപ്പെടുത്തൽ ഇങ്ങനെ
Read Also: യുവാക്കളിൽ സർവ്വസാധാരണമായ വൻകുടൽ ക്യാൻസറിന്റെ ‘റെഡ് ഫ്ലാഗ്’ എന്നറിയപ്പെടുന്ന ആ 4 ലക്ഷണങ്ങൾ ഇവയാണ് !