ഹൊറർ സിനിമകൾ എന്നും ജനപ്രീതിയുള്ള ഒന്നാണ്. ഭയത്തിന്റെയും ആവേശത്തിന്റെയും മുൾമുനയിൽ പ്രേക്ഷകനെ നിർത്തുന്ന ഇത്തരം സിനിമകൾചില ആളുകൾക്ക് ഭയമാണെങ്കിലും ആളുകൾ അത് ഇഷ്ടപ്പെടുന്നു. എന്നാൽ, ഇനി ഭയപ്പെടേണ്ട, ഹോഡ് സിനിമകൾ കാണുന്നത് നിങ്ങളുടെ ആരോഗ്യത്തിനു വളരെ നല്ലതാണെന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. എഡിൻബർഗിലെ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിലെ ന്യൂറോ സൈക്കോളജിസ്റ്റ് ഡോ. കിസ്റ്റൻ നോൾസ് നടത്തിയ ഗേവഷണത്തിലാണ് ഇക്കാര്യം വ്യക്താമാക്കിയത്. സിനിമകൾ കാണുന്നത് വഴി ഹാപ്പി ഹോർമോണുകളായ എൻഡോർഫിൻ, ഡോപാമൈൻ തുടങ്ങിയവ തലച്ചോറിൽ ഉത്പാദിപ്പിക്കാൻ സഹായിക്കും. സമ്മർദ്ദം, വേദന തുടങ്ങിയവയെ അകറ്റാൻ സഹായിക്കുന്നവയാണ് ഈ ഹാപ്പി ഹോർമോണുകൾ.
ഹൊറർ സിനിമ കാണുമ്പോൾ സ്വാഭാവികമായും ഉള്ളിൽ പേടി ഉണ്ടാകുന്നു, ഈ സമയം തലച്ചോറിൽ എൻഡോർഫിന്റെ ഉത്പാദനം കൂടുന്നു. ഭയമോ ആകാംക്ഷയോ ഉളവാക്കുന്ന സാഹചര്യത്തിൽ ശരീരത്തിൽ ഹോർമോൺ വ്യതിയാനം സംഭവിക്കുന്നു. സ്‌ട്രെസ് ഹോർമോണായ അഡ്രിനാലിൻ പോലെയുള്ളവ ഈ സമയം ഉത്പാദിപ്പിക്കപ്പെടുന്നു. ഇതിന്റെ ഫലമായി ഹൃദയമിടിപ്പ് വർദ്ധിക്കുന്നു. എന്നാൽ സിനിമയ്‌ക്കൊടുവിൽ ആഹ്ളാദവും സന്തോഷവും അനുഭവപ്പെടുമെന്നാതാണ് പഠനങ്ങൾ പറയുന്നത്. യാഥാർത്ഥ്യത്തിൽ നിന്നും വ്യത്യസ്തമായൊരു ലോകത്തേക്ക് ഇത്തരം സിനിമകൾ പ്രേക്ഷകനെ എത്തിക്കുന്നുവെന്ന് ഡാറ്റാ അനലിസ്റ്റായ ബ്രയാൻ ബിസെസി പറഞ്ഞു. കൊറോണ മഹാമാരി കാലത്ത് ഹൊറർ സിനിമകൾ കണ്ടവരിൽ പ്രതിരോധശേഷി മെച്ചപ്പെട്ടതായി പഠനങ്ങൾ പറയുന്നു. അതുകൊണ്ട് ഇനി ധൈര്യമായി പ്രേതസിനിമകൾ കണ്ടോളൂ.