വാഴക്കുളം: വിശ്വജ്യോതി എന്റർപ്രണേഴ്സ് മീറ്റിൽ ബിസിനസ് അനുഭവങ്ങൾ പങ്കുവെച്ച് ഹൊറൈസൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എബിൻ എസ് കണ്ണിക്കാട്ട്.
വിശ്വജ്യോതി എൻജിനീയറിംഗ് കോളേജിൽ നടന്ന എം.ബി.എ എന്റർപ്രണേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിസിനസിൽ എങ്ങനെ വളരാമെന്നും പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യാമെന്നും വിദ്യാർഥികൾക്ക് പറഞ്ഞു നൽകി.

ബിസിനസിലേക്ക് ഇറങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട തന്ത്രങ്ങൾ, വിജയ പരാജയങ്ങൾ, വെല്ലുവിളികൾ, പ്രായോഗിക തന്ത്രങ്ങൾ, വിപണി അവസരങ്ങൾ, നൂതന ബിസിനസ് ആശയങ്ങൾ എന്നിവയെ പറ്റിയുള്ള അറിവുകളാണ് അദ്ദേഹം വിദ്യാർഥികളുമായി പങ്കുവെച്ചത്.
വിദ്യാഭ്യാസം പൂർത്തിയാക്കി പിതാവിനൊപ്പം ബിസിനസിലേക്ക് ഇറങ്ങിയപ്പോൾ ആദ്യം നേരിടേണ്ടി വന്ന വെല്ലുവിളി അനുഭവങ്ങളും എബിൻ പങ്കുവെച്ചു.
എന്റർപ്രണേഴ്സ് മീറ്റ് ഒരുക്കിയത് വിശ്വജ്യോതി എൻജിനീയറിംഗ് കോളേജിലെ ബിസിനസ് ഡിപ്പാർട്ട്മെന്റ് ആണ്.
കേരളത്തിലെ എൻജിനീയറിംഗ് കോളേജുകളിൽ പഠന നിലവാരത്തിൽ 14-ാം സ്ഥാനവും സ്വകാര്യ മേഖലയിൽ നാലാം സ്ഥാനവും നേടിയ കോളേജാണ് ഇത്.
