web analytics

ഹോങ്കോങ്ങിലെ പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപിടിത്തം; 44 മരണം; 279 പേരെ കാണാതായി

ഹോങ്കോങ്ങിലെ പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപിടിത്തം; 44 മരണം; 279 പേരെ കാണാതായി

ഹോങ്കോങ്: ഹോങ്കോങ്ങിലെ തായ് പോ ജില്ലയിൽ സ്ഥിതിചെയ്യുന്ന വാങ് ഫുക് കോർട്ട് ഹൗസിങ് കോംപ്ലക്‌സിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 44 പേർ മരിച്ചതായി റിപ്പോർട്ടുകൾ.

45 പേരുടെ നില അതീവ ഗുരുതരമാണ്. കൂടാതെ 279 പേർ കാണാതായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

നിരവധി പേർ ഇപ്പോഴും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നിർമാണ കമ്പനിയിലെ മൂന്ന് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു.

32 നിലകളുള്ള കെട്ടിടത്തിലെ ഏഴോളം ബ്ലോക്കുകളിലാണ് തീ പടർന്നതെന്ന് പ്രാഥമിക നിഗമനം.

മുള കൊണ്ടുള്ള പുറം സ്‌കാഫോൾഡിംഗിലാണ് ആദ്യം തീപിടിത്തം തുടങ്ങിയത്. തുടർന്ന് തീ കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വേഗത്തിൽ വ്യാപിച്ചു.

എട്ട് ടവറുകളിലായി ഏകദേശം 2,000 പേർ താമസിക്കുന്ന വലിയ പാർപ്പിട സമുച്ചയമാണിത്. പ്രാദേശിക സമയം വൈകിട്ട് 6.20ഓടെയാണ് ദുരന്തം ഉണ്ടായത്.

കെട്ടിടങ്ങളുടെ മുകളിലെ നിലകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ‘ലെവൽ 5’ എന്ന ഉയർന്ന തീപിടിത്ത മുന്നറിയിപ്പിന്മേൽ ആധാരിച്ചാണ് പുരോഗമിക്കുന്നത്.

മരിച്ചവരിൽ ഒരു അഗ്നിരക്ഷാസേനാംഗവും ഉൾപ്പെടുന്നു. നിരവധിപാർപ്പിട കെട്ടിടങ്ങൾ അടുത്തടുത്തായി നിലകൊള്ളുന്ന പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം അതീവ ബുദ്ധിമുട്ടോടെയാണ്.

മുപ്പതുവർഷത്തിനിടെ ഹോങ്കോങ്ങിൽ ഉണ്ടായതിൽ ഏറ്റവും വലിയ തീപിടിത്തമാണിതെന്നും അധികൃതർ വ്യക്തമാക്കി. 1996 നവംബറിൽ കൗലൂണിലെ വാണിജ്യകെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചിരുന്നു.

English Summary

A massive fire in the Wang Fuk Court housing complex in Hong Kong’s Tai Po district has claimed 44 lives, with 45 others critically injured. Reports indicate that 279 people are missing, and many remain trapped inside the 32-storey complex consisting of several blocks. The fire is believed to have started from bamboo scaffolding used for renovation work and quickly spread to the buildings. Over 2,000 residents live in the eight-tower complex. Rescue operations continue under the highest “Level 5” fire alert. Three officials from the construction company have been arrested. Authorities say this is Hong Kong’s deadliest fire in 30 years.

hong-kong-tai-po-massive-fire-44-dead

Hong Kong, Fire, Tai Po, Disaster, Housing Complex, World News

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

ഹോട്ടൽ സാമ്പാറിൽ മുങ്ങിത്തപ്പിയാലും മുരിങ്ങക്കായ കിട്ടില്ലാ…

ഹോട്ടൽ സാമ്പാറിൽ മുങ്ങിത്തപ്പിയാലും മുരിങ്ങക്കായ കിട്ടില്ലാ… കൊച്ചി: മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറിനെപ്പറ്റി ചിന്തിക്കാനുപോലും...

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി കൊച്ചി: സംസ്ഥാനത്ത് സ്വർണവില...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

Related Articles

Popular Categories

spot_imgspot_img