ഹസൻ നസ്രള്ള കൊല്ലപ്പെട്ടതായി ഔദ്യോഗികമായി ഹിസ്ബുള്ള അംഗീകരിച്ചു. തങ്ങളുടെ സെക്രട്ടറി ജനറൽ നസ്രള്ള തന്റെ സഹരക്തസാക്ഷികളോടൊപ്പം ചേർന്നുവെന്നും ഹിസ്ബുള്ള പലസ്തീനെ പിന്തുണച്ചുകൊണ്ട് ശത്രുവിനെതിരേ വിശുദ്ധയുദ്ധം തുടരുമെന്നും ഹിസ്ബുള്ള പ്രസ്താവനയിലറിയിച്ചു.Hezbollah has officially acknowledged the death of Hassan Nasrallah
ഹിസ്ബുള്ളയുടെ തെക്കൻമേഖലാ കമാൻഡറായ അലി കരകെയും മറ്റു കമാൻഡർമാരും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും സൈന്യം അറിയിച്ചു. നസ്രള്ളയുടെ കൊലപാതകത്തെത്തുടർന്ന് ലെബനൻ ഇസ്രായേൽ പ്രദേശത്തിന് നേരെ ആക്രമണം ആരംഭിച്ചു.
തെക്കൻ ബയ്റുത്തിലെ ദഹിയയിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തിനുനേരേ നടന്ന ശക്തമായ വ്യോമാക്രമണത്തിലാണ് നസ്രള്ള കൊല്ലപ്പെട്ടത്. ലോകത്തെ ഭീതിപ്പെടുത്താൻ നസ്രള്ള ഇനിയില്ലെന്ന ആമുഖത്തോടെ ഇസ്രയേൽ സൈന്യമാണ് നസ്രള്ളയുടെ മരണവാർത്ത ആദ്യം അറിയിച്ചത്.