ഗോലാൻ കുന്നിൽ ഹിസ്ബുള്ള ആക്രമണം; 11 ഇസ്രയേലികൾ കൊല്ലപ്പെട്ടു

ഇസ്രയേൽ അധിനിവിഷ്ട ഗോലാൻ കുന്നിൽ ഹിസ്ബുള്ള നടത്തിയ മിസൈൽ ആക്രമണത്തിൽ 11 ഇസ്രയേലി യുവാക്കൾ കൊല്ലപ്പെട്ടു. 30 പേർക്ക് ഗുരുതര പരിക്കേറ്റു. മജീദൽ ഷംസ് പ്രദേശത്ത് ഫുട്ബോൾ സ്റ്റേഡിയത്തിൽ പതിച്ച മിസൈലാണ് കനത്ത ആൾനാശമുണ്ടാക്കിയത്. Hezbollah attack on Golan Heights; 11 Israelis were killed

സംഭവത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ഇസ്രയേലിലേക്ക് തിരിച്ചു. ഹിസ്ബുള്ളയുമായി പൂർണ യുദ്ധം നടത്തണമെന്ന് ഇസ്രയേൽ വലതുപക്ഷ പാർട്ടികൾ അഭിപ്രായപ്പെട്ടു. ഹിസ്ബുള്ള ഇതിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഇസ്രയേൽ പ്രതികരിച്ചു.

ALSO READ:

അതിരടയാളങ്ങൾ ഇനി ആധാരത്തിലും; “എന്റെ ഭൂമി” വരുന്നതോടെ ഇല്ലാതാകുക അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കങ്ങൾ

തിരുവനന്തപുരം: ഡിജിറ്റൽ സർവെ പൂർത്തിയാകുന്നതോടെ കേരളത്തിൽ നിന്നും ഇല്ലാതാകുക അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കങ്ങൾ.With the completion of the digital survey, border disputes between neighbors will disappear from Kerala

ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന ജില്ലകളിൽ ഓരോ ഭൂ ഉടമയുടെയും കൈവശമുളള ഭൂമിയുടെ ചിത്രം (ഡിജിറ്റൽ സ്‌കെച്ച്) ആധാരത്തിനൊപ്പം ചേർക്കും. റവന്യുരേഖകളിലും ഈ ചിത്രമുണ്ടാകും.

ഡിജിറ്റൽ സർവേ പൂർത്തിയായ കോട്ടയം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലെ സബ് രജിസ്ട്രാർ ഓഫീസുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതനുസരിച്ച് മറ്റു സ്ഥലങ്ങളിലെ ആധാരങ്ങളിലും ഭൂമിയുടെ ഡിജിറ്റൽ സ്കെച്ച് ചേർക്കും.

നിലവിൽ ആധാരം രജിസ്റ്റർചെയ്യുമ്പോൾ ആവശ്യമെങ്കിൽ വസ്തുവിന്റെ ചിത്രം വരച്ചുചേർക്കുകയാണ് ചെയ്യുന്നത്. ഇത് കൃത്യമാകണമെന്നില്ല.

പുതിയരീതി വരുന്നതോടെ ഭൂമിയുടെ ശരിയായ അതിരും രൂപവും പുതിയ ആധാരങ്ങളിലും മറ്റുരേഖകളിലുമാകും. ആധാരം നടക്കുന്നദിവസംതന്നെ പോക്കുവരവ് നടപടികൾ പൂർത്തിയാക്കണമെന്ന ലക്ഷ്യത്തിലാണ് സർക്കാർ. അതിനും ഭൂരേഖ കൃത്യമാക്കാനും ഡിജിറ്റൽ ചിത്രം സഹായകരമാകും.

ഡിജിറ്റൽ റീസർവേയുടെ കരട് വിജ്ഞാപനം ഭൂമിയുടെ ഉടമകൾക്ക് പരിശോധിക്കാനും തെറ്റുതിരുത്താനും അവസരം ലഭിക്കുമെന്നതിനാൽ പിന്നീട് പരാതികളുമുണ്ടാകില്ല.

റവന്യുവകുപ്പിന്റെ ‘എന്റെ ഭൂമി’ പോർട്ടലിൽവരുന്ന കരടുരേഖ തദ്ദേശസ്വയംഭരണ വകുപ്പിന്റെകൂടി പങ്കാളിത്തത്തോടെ മുഴുവൻപേരിലും എത്തിക്കാൻ റവന്യു-തദ്ദേശ വകുപ്പുകൾ യോജിച്ചുനീങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.

ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിലെ ഭൂവുടമകൾക്ക് സർവേ അതിരടയാളനിയമത്തിലെ വിജ്ഞാപനത്തിൽ പരാതിയുണ്ടെങ്കിൽ എന്റെ ഭൂമി പോർട്ടൽവഴി ഉന്നയിക്കാം. ഡിജിറ്റൽ സർവേ, വിജ്ഞാപനത്തിലെ തെറ്റുതിരുത്തൽ തുടങ്ങിയവയ്ക്ക് പഞ്ചായത്തുകളിൽ സർവേ ടീമിന്റെ ക്യാമ്പ് ഓഫീസ് തുറക്കും.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

Related Articles

Popular Categories

spot_imgspot_img