web analytics

സംസ്ഥാനത്തെ കനത്ത മഴയ്ക്ക് കാരണം എംജെഒ പ്രതിഭാസം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും: എന്താണ് എംജെഒ പ്രതിഭാസം ?

ആഗോള മഴപ്പാത്തിയായ എംജെഒ (മാഡൻ ജൂലിയൻ ഓസിലേഷൻ) കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നു പടിഞ്ഞാറൻ‌ പസിഫിക് സമുദ്രത്തിലേക്കു നീങ്ങുന്നതാണു ഇപ്പോഴത്തെ ശക്‌തമായ മഴയ്ക്കു കാരണമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. (Heavy rains in the state due to MJO phenomenon)

മേഘങ്ങൾ കൂട്ടമായി ഭൂമധ്യരേഖയ്ക്കു കുറുകെ നീങ്ങുന്നതാണ് എംജെഒ പ്രതിഭാസം. അമേരിക്കൻ ശാസ്ത്രജ്ഞരായ റോളൻഡ് മാഡനും പോൾ ജൂലിയനും ചേർന്ന് 1971ൽ കണ്ടെത്തിയതിനാലാണ് ഈ പേരു വന്നത്. കേരളത്തിൽ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്കോ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കോ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടാണ്. എംജെഒ സ്വാധീനത്താൽ ബംഗാൾ ഉൾക്കടലിൽ‌ ചക്രവാതച്ചുഴിയും ന്യൂനമർദങ്ങളും രൂപംകൊണ്ടേക്കും. ഇന്നു മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

Related Articles

Popular Categories

spot_imgspot_img