web analytics

ബെംഗളൂരുവിൽ കനത്ത മഴ; നിരവധി വിമാനങ്ങൾ‌ വഴിതിരിച്ചുവിട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയെത്തുടർന്ന് നിരവധി വിമാനങ്ങൾ‌ വഴിതിരിച്ചുവിട്ടു. ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന 10 വിമാനങ്ങൾ ചെന്നൈയിലേക്ക് ആണ് വഴിതിരിച്ചു വിട്ടത്. ബെംഗളൂരുവിലെ പ്രതികൂല കാലാവസ്ഥ വിമാന സർവീസുകളെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു.

നിലവിൽ കാലാവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അപ്‌ഡേറ്റുകൾ അറിയിക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കി.
പ്രതികൂല കാലാവസ്ഥ കാരണം ബെംഗളൂരുവിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതായി എയർ ഇന്ത്യയും അറിയിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ചില റോഡുകളിൽ വെള്ളം കയറിയിട്ടുണ്ടെന്നും തിരക്കേറിയ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നുമാണ് വിവരം.

വിമാനത്താവളത്തിലേക്കുള്ള വഴിയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്തമഴയാണ് പെയ്യുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 41 മുതൽ 61 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

വാക്കുതർക്കം, പിന്നാലെ അരിവാളുമായി ആക്രമണം; യുവാവിനെ കൊലപ്പെടുത്തി തലയുമായി വീട്ടിലേക്ക് മടങ്ങിയ പ്രതി പിടിയിൽ

വാക്കുതർക്കം, പിന്നാലെ അരിവാളുമായി ആക്രമണം; യുവാവിനെ കൊലപ്പെടുത്തി തലയുമായി വീട്ടിലേക്ക് മടങ്ങിയ...

ആനകളില്ലാത്ത തൃശൂരിലെ ആവേശപ്പൂരം! ആകാശപ്പൊട്ടും അലറുന്ന കെട്ടുകാളകളും; അന്തിമഹാകാളന്‍കാവ് വേല വർണാഭമായി

തൃശൂർ: പൂരങ്ങളുടെ നാടായ തൃശൂരിൽ ആനകളില്ലാതെയും ഒരു പൂരത്തിന് ഇത്രമേൽ ആവേശം...

‘കേരളത്തിൽ ഇനി എ ടീം ബിജെപി’; പാലക്കാട് ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പാലക്കാട്: കേരളം പതിറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന എൽഡിഎഫ് - യുഡിഎഫ് മുന്നണികളുടെ വഞ്ചനയ്ക്ക്...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

ചെങ്ങന്നൂരിൽ വൻ ലഹരിവേട്ട! ട്രോളി ബാഗുകളിൽ ഒളിപ്പിച്ചു കടത്തിയത് 50 കിലോ കഞ്ചാവ്; എറണാകുളം സ്വദേശി പിടിയിൽ

പത്തനംതിട്ട: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആവേശത്തിനൊപ്പം ലഹരിവേട്ടയും ശക്തമാകുന്നു. പത്തനംതിട്ട ജില്ലയിലെ പ്രധാന...

Related Articles

Popular Categories

spot_imgspot_img