ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മുംബൈയിലാണ് സംഭവം. 42കാരനായ രാം ഗണേഷ് തിവാർ ആണ് മരിച്ചത്. സിക്‌സർ പറത്തിയ ഉടൻ തന്നെ രാം ഗണേഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മുംബൈ കശ്മീറയിലെ ടർഫിൽ ഒരു കമ്പനിയാണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. നേരത്തെയും സമാനരീതിയിൽ യുവാക്കൾ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മെയ് മാസം വൈക്കത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തി.