web analytics

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ജാഗ്രതയുടെ ഭാഗമായി പാലക്കാട്, മലപ്പുറം ജില്ലകളില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.

ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കാനാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. ആശുപത്രിയില്‍ രോഗികളോടൊപ്പം സഹായിയായി ഒരാള്‍ മാത്രമേ പാടുള്ളൂ.

ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ നിപ ബാധിച്ച് 57 വയസുകാരൻ മരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് നിർദേശങ്ങൾ കടുപ്പിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

ഉടന്‍ തന്നെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള കോണ്ടാക്ട് ട്രേസിംഗ് ആരംഭിസിച്ചിരുന്നു. ഈ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 46 പേരെ കണ്ടെത്തി. സിസിടിവി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് റൂട്ട് മാപ്പും ഫാമിലി ട്രീയും തയ്യാറാക്കിയിട്ടുണ്ട്. പ്രദേശത്ത് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഫീവര്‍ സര്‍വൈലന്‍സും തുടരുകയാണ്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയെടുത്ത് കൂടുതല്‍ നിരീക്ഷണം നടത്തും.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സ്ഥിരീകരണം ലഭ്യമാകുന്ന മുറയ്ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. ഒരു കേസ് കൂടി കണ്ടെത്തിയ സാഹചര്യത്തില്‍ ടീമിനെ ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 543 പേരാണ് ഉള്ളത്. അതില്‍ 46 പേര്‍ പുതിയ കേസിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. മലപ്പുറം ജില്ലയില്‍ 208 പേരും പാലക്കാട് 219 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് .

മലപ്പുറത്ത് 10 പേരാണ് ചികിത്സയിൽ തുടരുന്നത്. 2 പേര്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 62 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 36 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 128 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിൽ കഴിയുകയാണ്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ ബാധിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മണ്ണാർക്കാട് സ്വദേശിയായ അമ്പതു വയസുകാരനാണ് മരിച്ചത്.

നേരത്തെ മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇദ്ദേഹത്തിന് നിപ സ്ഥിരീകരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെയാണ് മരണം സംഭവിച്ചത്.

ആരോ​ഗ്യനില വഷളായതോടെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ് അമ്പതുകാരൻ ആദ്യം ചികിത്സതേടിയത്.

സ്ഥിതി കൂടുതൽ ​ഗുരുതരമായതോടെ വെള്ളിയാഴ്ച വൈകിട്ട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാൽ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്.

കടുത്ത ശ്വാസതടസ്സം ഇദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്നലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്.

നേരത്തെ മക്കരപ്പറമ്പ് സ്വദേശിയായ യുവതിയും നിപ ബാധിച്ചു മരിച്ചിരുന്നു.

Summary: As a precaution against Nipah virus, the Kerala Health Department has advised the public to avoid unnecessary hospital visits in Palakkad and Malappuram districts. People are urged to refrain from visiting relatives and friends admitted to hospitals unless absolutely necessary.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ലോകത്തെ ആദ്യ എഐ മന്ത്രി

ലോകത്തെ ആദ്യ എഐ മന്ത്രി ടിറാന: ലോകം സാങ്കേതിക വിപ്ലവത്തിലേക്ക് ചുവടുവെക്കുന്ന വേളയിൽ,...

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ...

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18)...

കോർണിയ അൾസറിന് കാരണം അമീബ

കോർണിയ അൾസറിന് കാരണം അമീബ തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര (Amebic...

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

Related Articles

Popular Categories

spot_imgspot_img