ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതിനും ചാനൽ തുടങ്ങുന്നതിനും സർക്കാരിന്റെ വിലക്ക്. ജീവനക്കാർക്ക് ഇത്തരത്തിൽ അനുമതി നൽകുന്നത് ചട്ടലങ്കനം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഇൻസ്റ്റാഗ്രാം യൂട്യൂബ് തുടങ്ങിയവയിൽ ചാനൽ ആരംഭിക്കുന്നത് പരസ്യ വരുമാനം ഉൾപ്പെടെയുള്ള സാമൂഹിക നേട്ടങ്ങൾക്ക് കാരണമാകും. ഇത് 1960ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റങ്ങളിലെ 48 ആം വ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്ന് ഉത്തരവിൽ പറയുന്നു. ഈ കാരണം ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതിനും ചാനൽ തുടങ്ങുന്നതിനും ആരോഗ്യവകുപ്പ് ജീവനക്കാർ നൽകുന്ന അപേക്ഷകൾ നിരസിക്കേണ്ടതാണെന്ന് ഉദ്യോഗസ്ഥരോട് ആരോഗ്യ വകുപ്പ് ഡയറക്ടർ ഉത്തരവിൽ പറയുന്നു.
ആരോഗ്യവകുപ്പ് ഡയറക്ടർ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കി. ഔദ്യോഗിക കൃത്യനിർണത്തിന് തടസ്സം വരാതെയും പെരുമാറ്റച്ചട്ടങ്ങൾക്ക് വിധേയമാകാതെയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതിന് അനുമതി ആവശ്യപ്പെട്ട് നിരവധി അപേക്ഷകൾ വന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നീക്കം.