പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മര്‍ദ്ദിച്ചു; പൂര്‍വ വിദ്യാര്‍ത്ഥി അറസ്റ്റില്‍

പത്തനംതിട്ട: പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മര്‍ദ്ദിച്ചതായി പരാതി. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. കോഴിക്കുന്നത്ത് കെഎച്ച്എം എല്‍പിഎസ് പ്രധാനാധ്യാപിക ഗീതാരാജ് ആണ് പരാതി നൽകിയത്. സംഭവത്തില്‍ പ്രദേശവാസിയായ വിഷ്ണു നായരെ പൊലീസ് അറസ്റ്റ് ചെയ്തു.(headmistress beaten up during PTA meeting; Former student arrested)

സ്‌കൂളില്‍ പിടിഎ യോഗം നടക്കുന്നതിനിടെ അസഭ്യവര്‍ഷവുമായി യുവാവ് കടന്നു വരികയായിരുന്നു. പിടിഎ യോഗം നടക്കുകയാണെന്നും നിങ്ങള്‍ പോകണമെന്നും പ്രധാനാധ്യാപിക പറഞ്ഞു. എന്നാൽ നിര്‍ബന്ധപൂര്‍വം ക്ലാസ് മുറിയില്‍ കയറിയ യുവാവ് പ്രധാനാധ്യാപികയെ അടിച്ചു വീഴ്ത്തിയെന്ന് പരാതിയില്‍ പറയുന്നു.

സംഭവം അറിഞ്ഞ് സ്കൂളിലെത്തിയ അധ്യാപികയുടെ ഭര്‍ത്താവിനെയും ഇയാള്‍ മര്‍ദ്ദിച്ചതായി ആക്ഷേപമുണ്ട്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ ഇയാള്‍ എന്തു കാരണത്താലാണ് അധ്യാപികയെ മര്‍ദ്ദിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് മലയാലപ്പുഴ പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ റിമാൻഡിൽ

ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

Other news

ജർമ്മനിയിൽ മലയാളി ട്രക്ക് ഡ്രൈവർ മരിച്ചനിലയിൽ: മൃതദേഹം കണ്ടെത്തിയത് ട്രക്കിനുള്ളിൽ

ജർമ്മനിയിൽ മലയാളി ട്രക്ക് ഡ്രൈവർ മരിച്ച നിലയിൽ പോളണ്ടില്‍ നിന്നുള്ള മലയാളി...

കാള വിരണ്ടോടി;വീട്ടമ്മയെ കുത്തി വീഴ്ത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി വീട്ടമ്മയെ കുത്തി വീഴ്ത്തി....

ബോഗി മാറി കയറി, 70കാരനായ വയോധികനെ ടിടിഇ മർദ്ദിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: ട്രെയിനിൽ വെച്ച് 70കാരനായ വയോധികനെ ടിടിഇ മർദ്ദിച്ചു. തിരുവനന്തപുരത്ത് നിന്നും...

പൂജ സ്റ്റോറിന്റെ മറവിൽ വിറ്റിരുന്നത് നിരോധിത പുകയില ഉത്പന്നങ്ങൾ ; യുവാവ് പിടിയിൽ

തൃശൂർ: പൂജ സ്റ്റോറിന്റെ മറവിൽ പുകയില ഉത്പന്നങ്ങൾ വിറ്റിരുന്ന യുവാവ് അറസ്റ്റിൽ....

മിഹിറിന്റെ മരണം; ജെംസ് മോഡേണ്‍ അക്കാദമി വൈസ് പ്രിന്‍സിപ്പലിനെതിരെ നടപടി

മിഹിര്‍ നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആണ് ബിനു അസീസ് കൊച്ചി:...

Related Articles

Popular Categories

spot_imgspot_img