കൊല്ലം: ഉച്ചമയക്കത്തിനായി റോഡരികില്‍ കൂട്ടിയിട്ട ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് മുകളിൽ കിടന്നുറങ്ങിയ യുവാവിന് പോസ്റ്റുകൾക്കിടയിൽ കുടുങ്ങി ഗുരുതര പരിക്ക്. കൊല്ലം കടയ്ക്കലിൽ ആണ് സംഭവം. പോസ്റ്റുകള്‍ക്ക് മുകളില്‍ കിടക്കുന്നതിനിടെ പോസ്റ്റ് തെന്നിമാറി യുവാവ് അടിയിലേക്ക് വീഴുകയായിരുന്നു. യുവാവിന്റെ കൈയ്ക്കും കൈാലിനും പരിക്കുണ്ടെന്നാണ് വിവരം. ഉച്ചമയക്കത്തിന് വേണ്ടിയാണ് യുവാവ് പോസ്റ്റിന് മുകളില്‍ ഉറങ്ങിയത്.
യുവാവിന്റെ നിലവിളികേട്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റ് മാറ്റി പുറത്ത് എടുത്ത യുവാവിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.