മുട്ടയും പാലും പദ്ധതി നിർത്തിയോ? ഉച്ചക്കഞ്ഞി കൊടുക്കാൻ ഇത്രയും മതിയോ? എൽ പി സ്‌കൂളുകള്‍ക്ക്‌ വൻ തിരിച്ചടി

കൊച്ചി: സ്‌കൂള്‍ ഉച്ചഭക്ഷണച്ചെലവിന്റെ നിരക്ക്‌ സര്‍ക്കാര്‍ പുതുക്കിയപ്പോള്‍ എല്‍.പി. സ്‌കൂളുകള്‍ക്ക്‌ വൻ തിരിച്ചടി.

പ്രീ-ൈപ്രമറി,എല്‍.പി. വിഭാഗത്തിന്‌ ഇപ്പോള്‍ ലഭിക്കുന്ന ആദ്യ സ്ലാബ്‌ ആയ 8 രൂപ, 6 രൂപയായി കുറച്ചതാണ്‌ പ്രഹരമായത്‌.

എല്‍.പി. സ്‌കൂളുകള്‍ക്ക്‌ ഈ ഉത്തരവ്‌ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിക്കും.8 രൂപ ലഭിച്ചിരുന്ന ഈ വിഭാഗത്തിന്‌ കുട്ടി ഒന്നിന്‌ രണ്ട്‌ രൂപ കുറഞ്ഞത്‌ എങ്ങനെ കണ്ടെത്തുമെന്നാണ്‌ പ്രധാനാധ്യാപകരുടെ ചോദ്യം.

അതിനു പുറമേ സംസ്‌ഥാന പോഷകാഹാര പദ്ധതിയായ മുട്ട,പാല്‍ വിതരണത്തിന്‌ ഇതുവരെ പ്രത്യേകം തുക അനുവദിച്ചിട്ടുമില്ല.

ഉച്ചഭക്ഷണത്തിന്‌ അനുവദിക്കുന്ന തുകയുടെ നിരക്ക്‌ കൂട്ടാനും, സംസ്‌ഥാന ഗവണ്‍മെന്റിന്റെ പ്രത്യേക പോഷകാഹാര പദ്ധതിക്ക്‌ പ്രത്യേകം തുക അനുവദിക്കാനും ആവശ്യപ്പെട്ട്‌ പ്രധാനാധ്യാപക സംഘടന നല്‍കിയ ഹര്‍ജി അടുത്തയാഴ്‌ച ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ്‌ കഴിഞ്ഞദിവസം നിരക്ക്‌ പുതുക്കി നിശ്‌ചയിച്ച്‌ സര്‍ക്കാര്‍ നാടകീയമായി ഉത്തരവിട്ടത്‌.

150 കുട്ടികള്‍ വരെ എട്ടു രൂപ, അതിനുമേല്‍ 500 വരെ 7രൂപ 500നു മേല്‍ കുട്ടികള്‍ക്ക്‌ ആറു രൂപ എന്ന സ്ലാബിലാണ്‌ നിലവില്‍ തുക അനുവദിച്ചിരുന്നത്‌.

സ്ലാബ്‌ സമ്പ്രദായം നിര്‍ത്തലാക്കി, 2022 ഒക്‌ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 8.17 രൂപയാണ്‌ പുതിയ ഉത്തരവ്‌ പ്രകാരം യു.പി.ക്ലാസുകള്‍ക്ക്‌ അനുവദിച്ചിരിക്കുന്നത്‌.

എല്‍.പി.വിഭാഗത്തിന്‌ 8 രൂപ നിരക്ക്‌ നിലനിര്‍ത്തണമെന്നും മുട്ട,പാല്‍ വിതരണത്തിന്‌ പ്രത്യേകം തുക അനുവദിക്കണമെന്നും പോഷകാഹാര പദ്ധതിക്ക്‌ പ്രത്യേകം തുക അനുവദിക്കണമെന്നുമാണ്‌ പ്രധാനാധ്യാപകരുടെ ആവശ്യം.

നിരക്ക്‌ വര്‍ധിപ്പിച്ച്‌ വിദ്യാര്‍ഥി ഒന്നിന്‌ അഞ്ചു രൂപ വര്‍ധിപ്പിക്കണമെന്നും കേരള ൈപ്രവറ്റ്‌ ൈപ്രമറി ഹെഡ്‌മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ (കെ.പി.പി.എച്ച്‌.എ)ആവശ്യപ്പെടുന്നു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

Related Articles

Popular Categories

spot_imgspot_img