ഒടുവിൽ ആ സന്തോഷ വാർത്തയെത്തി. ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി കാപിറ്റല്‍സിനെതിരെ പരാജയപ്പെട്ടതോടെയാണ്സഞ്ജുവും കൂട്ടരും പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചത്. നിലവിൽ രാജസ്ഥാന്‍ 12 മത്സരങ്ങളില്‍ 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 14 പോയിന്റുണ്ട്. ബാക്കിയുള്ളത് ഒരു മത്സരവും. നാലാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് രണ്ട് മത്സരം ശേഷിക്കെ 14 പോയിന്റാണുള്ളത്. ഈ സാഹചര്യത്തിൽ, ആദ്യ നാലിന് പുറത്തുള്ള ഒരു ടീമിനും ഇനി 16 പോയിന്റിലെത്താന്‍ സാധിക്കില്ല എന്നത് രാജസ്ഥാന് തെല്ളൊതൊന്നുമല്ല ആശ്വാസം നല്കുന്നത്. എല്ലാ ലീഗ് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഡല്‍ഹി ഇത്രയും തന്നെ പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ഒരു മത്സരം ശേഷിക്കെ ആര്‍സിബി 12 പോയിന്റുമായി ആറാം സ്ഥാനത്തായി. ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിനും പ്രതീക്ഷകൾക്കുമാണ് ഇന്ന് പുതുജീവൻ കിട്ടിയിരിക്കുന്നത്.
