കാഞ്ഞാർ കൂവപ്പള്ളിയിലെ റബ്ബർ കടയിൽ നിന്നും 500 കിലോ റബ്ബർഷീറ്റ് മോഷ്ടിച്ച പ്രതി അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി പ്രവീണാണ് അറസ്റ്റിലായത്. കൂവപ്പള്ളിയിലെ റബ്ബർ കടയിൽ നടന്ന മോഷണത്തിലാണ് പ്രതി റബ്ബർ ഷീറ്റ് മോഷ്ടിച്ചത്.Half a ton of rubber sheet stolen from stolen car; suspect arrested
എരുമേലി എരുമപ്പെട്ടിയിൽ നിന്നും മോഷ്ടിച്ച കാറിലെത്തിയാണ് പ്രതി റബ്ബർ ഷീറ്റ് മോഷ്ടിച്ചത്. റബ്ബർക്കട കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് സമീപത്തെ വീട്ടിലെത്തി ഏണി കൊണ്ടുവന്ന് ഓട് ഇളക്കി അകത്തുകടന്നാണ് ഷീറ്റ് മോഷ്ടിച്ചത്.
പിന്നീട് ഇത് കാറിൽ കൊണ്ടുപോയി കൊട്ടാരക്കരയിലെ കടയിൽ വിൽക്കുകയായിരുന്നു. ഇലവീഴാപ്പൂഞ്ചിറ കാണാൻ മോഷ്ടിച്ച കാറിൽ പോയ പ്രതി തിരികെ വരും വഴിയാണ് മോഷണം പ്ലാൻ ചെയ്തത്.
കടയുടമ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് കൊട്ടാരക്കടയിൽ വാഹനത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പതിഞ്ഞത് കണ്ടെത്തി. കാറിലുള്ളത് പ്രവീൺ ആണെന്ന് തിരിച്ചറിഞ്ഞ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ മുൻപും മോഷണത്തിന് കേസുകളുണ്ട്.









