ഹോട്ടലിന് മുന്നിൽ പശുക്കിടാവിന്റെ തല; ഹോട്ടൽ അടിച്ചു തകർത്ത് ഹിന്ദുസംഘടനാ പ്രവർത്തകർ
ന്യൂഡൽഹി: ഹോട്ടലിന് മുന്നിൽ പശുകിടാവിന്റെ തല കണ്ടെത്തിയതിനെ തുടർന്ന് ഹിന്ദു സംഘടനാ പ്രവർത്തകർ ഒരു ഹോട്ടലിൽ അക്രമം നടത്തിയത് ഉത്തർഖണ്ഡ് ഉത്തംസിങ്‌നഗർ ജില്ലയിലെ ഹൽദ്വാനിയിലാണ്.
ബറേയ്‍ലി റോഡിലുള്ള മുസ്ലീം സമൂഹാംഗങ്ങൾ നടത്തുന്ന ഹോട്ടലിലാണ് ഞായറാഴ്ച രാത്രി കല്ലെറിയുകയും വാതിലുകളും ഷട്ടറും അടിച്ചു തകർക്കുകയും ചെയ്തത്.
പശുക്കിടാവിന്റെ തല ഹോട്ടലിന് മുന്നിൽ കണ്ടതായി സോഷ്യൽ മീഡിയയിൽ പ്രചരണം വ്യാപിച്ചതോടെ പ്രവർത്തകർ സ്ഥലത്തെത്തി ആക്രമണമാരംഭിച്ചു. ഉടമസ്ഥർ വേഗത്തിൽ കട അടച്ച് മാറി രക്ഷപ്പെടുകയായിരുന്നു.
വിവരം അറിഞ്ഞതോടെ പൊലീസ് എത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. യുവാക്കളടക്കം നിരവധി പേർ സ്ഥലത്ത് തിരിച്ചുകൂടിയിരുന്നു.
അതേസമയം, പശുവിന്റെ തല സംഭവത്തിൽ ഹോട്ടലുടമയ്ക്ക് ബന്ധമില്ലെന്ന് പൊലീസ് കണ്ടെത്തി.
സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തെരുവ് നായയാണ് കാട്ടിൽ നിന്ന് കൊണ്ടുവന്ന തല ഹോട്ടലിന് മുന്നിൽ ഉപേക്ഷിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ ക്രിമിനൽ അഥവാ വർഗീയ ഗൂഢാലോചനകളൊന്നുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കണ്ടെത്തിയ പശുവിൻറെ തല ഫോറൻസിക് പരിശോധനയ്ക്കായി അയച്ചതായും സംഭവത്തിൽ കേസെടുത്തതായും പൊലീസ് അറിയിച്ചു.
ആൾക്കൂട്ട അക്രമങ്ങൾ തടയുന്നതിന് കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി നൈനിറ്റാൾ എസ്‌എസ്‌പി ഡോ. മഞ്ജുനാഥ് ടി.സി പറഞ്ഞു. നഗരത്തിൽ അധിക പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, പശുവിൻറെ തല കണ്ടെത്തിയ സംഭവത്തിൽ ഹോട്ടലുടമ തെറ്റുകാരനല്ലെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രദേശത്തെ സിസിടിവി പരിശോധിച്ചതിൽ നിന്നും തെരുവ് നായയാണ് പശുവിൻറെ തല ഹോട്ടലിന് മുന്നിൽ കടിച്ചു കൊണ്ടിട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
സമീപത്തെ കാട്ടിൽ നിന്നാണ് നായയ്ക്ക് തല കിട്ടിയതെന്നും സംഭവത്തിന് പിന്നിൽ ക്രിമിനൽ, വർഗീയ ലക്ഷ്യങ്ങളില്ലെന്നും പൊലീസ് വ്യക്തമാക്കി.
സംഭവ സ്ഥലത്ത് നിന്നും ലഭിച്ച പശുവിൻറെ പരിശോധനയ്ക്ക് അയച്ചതായും സംഭവത്തിൽ കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.
ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കാൻ നൈനിറ്റാൾ സീനിയർ പോലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) ഡോ. മഞ്ജുനാഥ് ടിസി പോലീസിന് നിർദ്ദേശം നൽകി.
നഗരത്തിൽ അധിക പൊലീസിനെ വിന്യസിച്ചതായും സോഷ്യൽ മീഡിയയിൽ വരുന്ന പ്രകോപനപരമായ പോസ്റ്റുകൾ നിരീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ തുടർന്ന് ഇതുവരെ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ENGLISH SUMMARY
A hotel run by members of the Muslim community in Haldwani, Uttarakhand, was vandalized by activists of Hindu organizations after a calf’s head was found outside the premises. A viral social media claim alleging the hotel’s involvement led to the mob attack.
Police later clarified that CCTV footage showed a stray dog dropping the head, reportedly brought from a nearby forest, and the hotel owner had no role in the incident. Authorities have sent the recovered head for forensic testing and registered a case. Additional police forces have been deployed to prevent further mob violence, and seven people have been arrested so far.
Uttarakhand, Haldwani, CowHead, HotelAttack, HinduOrganizations, PoliceInvestigation, CommunalTension









