web analytics

ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ളത് 1,601 കോടി രൂപയുടെ സ്വർണവും 6,335 കിലോഗ്രാം വെള്ളിയും

ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിൽ ഉടമസ്ഥതയിലുള്ളത് 1,601 കോടി രൂപയുടെ സ്വർണവും 6,335 കിലോഗ്രാം വെള്ളിയും

തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിൽ 1,601 കോടി രൂപ വിലമതിക്കുന്ന സ്വർണമുണ്ടെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

പാലക്കാട് മഞ്ഞപ്ര സ്വദേശി പേരലിക്കളം കൃഷ്ണദാസ് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ കണക്കുകൾ പുറത്തുവന്നത്.

ഗുരുവായൂർ ദേവസ്വത്തിന്റെ നിയന്ത്രണത്തിലുള്ള മറ്റ് ക്ഷേത്രങ്ങളിലുമുള്ള സ്വർണാഭരണങ്ങളുടെയും ഉരുപ്പടികളുടെയും വിശദാംശങ്ങളും മറുപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുരുവായൂർ ദേവസ്വം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എൻ. ഷാജു ശങ്കരനാണ് വിവരങ്ങൾ നൽകിയത്.

ദേവസ്വത്തിന്റേതായി ആകെ 1,39,895 പവൻ സ്വർണമാണുള്ളത്. നിലവിലെ വിപണി വില പ്രകാരം ഇതിന്റെ ആകെ മൂല്യം 1,601 കോടിയായി കണക്കാക്കുന്നു.

സ്വർണ നിക്ഷേപ പദ്ധതി പ്രകാരം 869 കിലോഗ്രാം സ്വർണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും രേഖകളിൽ പറയുന്നു.

ഡബിൾ ലോക്കർ രജിസ്റ്റർ അനുസരിച്ച് 245.52 കിലോഗ്രാം സ്വർണം ദേവസ്വം ലോക്കറുകളിലുണ്ട്. സ്വർണ ലോക്കറ്റുകൾ നിർമ്മിക്കാൻ നൽകിയതിന്റെ ശേഷിപ്പായ 4.46 കിലോഗ്രാം സ്വർണം ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള മുംബൈ മിന്റിലാണ് സൂക്ഷിച്ചിട്ടുള്ളത്.

അതേസമയം, ദേവസ്വത്തിന്റേതായി ആകെ 6,335 കിലോഗ്രാം വെള്ളിയുമുണ്ട്. ഡബിൾ ലോക്കർ രജിസ്റ്റർ പ്രകാരം 1,357 കിലോഗ്രാം വെള്ളി ദേവസ്വത്തിന്റെ കൈവശമാണുള്ളത്. ശേഷിക്കുന്ന 4,978.89 ഗ്രാം വെള്ളി കേന്ദ്രസർക്കാരിന്റെ ഹൈദരാബാദ് മിന്റിൽ സൂക്ഷിച്ചിരിക്കുകയാണ്.

English Summary

The Guruvayur Devaswom Board owns gold worth ₹1,601 crore, according to details revealed under the Right to Information Act. The board possesses 1,39,895 sovereigns of gold, with portions deposited in SBI, stored in double lockers, and held at the Mumbai Mint. Additionally, the Devaswom owns over 6,335 kg of silver, some of which is kept in the Hyderabad Mint.

guruvayur-devaswom-gold-assets-rti-revelation

Guruvayur Devaswom, gold assets, RTI reply, temple wealth, Thrissur news, Guruvayur temple, silver reserves

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

മനുഷ്യരിലെ മുറിവുകൾ അതിവേഗം ഉണക്കാൻ പന്നിയുടെ പിത്താശയത്തിലെ സ്തരം ഉപയോഗിച്ചുള്ള ബാൻഡേജ് വിപണിയിൽ

മനുഷ്യരിലെ മുറിവുകൾ അതിവേഗം ഉണക്കാൻ പന്നിയുടെ പിത്താശയത്തിലെ സ്തരം ഉപയോഗിച്ചുള്ള ബാൻഡേജ്...

നാട്ടുമാങ്ങ…കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നവർക്ക് ഇത്തവണ കോളടിച്ചു; വരാനിരിക്കുന്നത് വെറുമൊരു മാമ്പഴക്കാലമല്ല

നാട്ടുമാങ്ങ…കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നവർക്ക് ഇത്തവണ കോളടിച്ചു; വരാനിരിക്കുന്നത് വെറുമൊരു മാമ്പഴക്കാലമല്ല കൊല്ലം:...

ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കമുള്ള സ്വർണക്കിരീടം

ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കമുള്ള സ്വർണക്കിരീടം ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി 174...

എപ്പോഴായാലും പുരുഷന്മാർ ഷർട്ട് ഊരണം; സ്ത്രീകൾ ശരീരം പ്രദർശിപ്പിക്കരുത്; ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തർക്ക് ഡ്രസ് കോഡ്

എപ്പോഴായാലും പുരുഷന്മാർ ഷർട്ട് ഊരണം; സ്ത്രീകൾ ശരീരം പ്രദർശിപ്പിക്കരുത്; ഉഡുപ്പി ശ്രീകൃഷ്ണ...

Related Articles

Popular Categories

spot_imgspot_img