web analytics

ഗുരുവായൂർ ദേവസ്വത്തിന്റെ കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു; വിടവാങ്ങിയത് ആനയോട്ടത്തിലെ നിത്യ ജേതാവ്

തൃശൂർ: ​ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ ​ഗോപീകണ്ണൻ എന്ന കൊമ്പൻ ചരിഞ്ഞു. പുലർച്ചെ 4.10നാണ് ചരിഞ്ഞത്. 49 വയസായിരുന്നു പ്രായം.

ആനക്കോട്ടയിലെ കെട്ടുതറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് വിവരം. ​ഗുരുവായൂർ ഉത്സവത്തിനു തുടക്കം കുറിക്കുന്ന ആനയോട്ടത്തിൽ നിരവധി തവണ ജേതാവായ ആനയാണ് ഗോപീകണ്ണൻ.

ദേശീയപാത തകർന്ന സംഭവം; സൈറ്റ് എൻജിനീയറെ പുറത്താക്കി കേന്ദ്രം, പ്രോജക്ട് ഡയറക്ടർക്ക് സസ്പെൻഷൻ

കൊച്ചി: ദേശീയപാത 66ൽ കൂരിയാട് ഭാഗത്ത് റോഡ് തകർന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്രം. ദേശീയപാത അതോറിറ്റി സൈറ്റ് എൻജിനീയറെ പുറത്താക്കി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ആണ് നടപടിയെടുത്തത്.

എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്‌തു. കരാറുകാരൻ സ്വന്തം ചെലവിൽ മേൽപ്പാലം നിർമിക്കണം എന്നാണ് നിർദേശം. ദേശീയപാത 66ൽ 17 ഇടങ്ങളിലെ എംബാങ്മെന്റ് നിർമാണം കേന്ദ്രം നിയോഗിച്ച വിദഗ്ധസമിതി പഠിക്കും. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.

ദേശീയപാത 66 ന്റെ നിർമാണം അവസാനഘട്ടത്തിലുള്ള ഭാഗത്ത് 250 മീറ്ററോളം റോഡും സർവീസ് റോഡും ഇടിഞ്ഞു താഴ്ന്നത്. കോട്ടയ്ക്കലിനും തേഞ്ഞിപ്പലത്തിനുമിടയ്ക്ക് കക്കാടിനടുത്ത് കൂരിയാട് വയലിലൂടെ കടന്നുപോകുന്ന ഭാഗത്തായിരുന്നു അപകടമുണ്ടായത്.

സർവീസ് റോഡിലൂടെ കടന്നുപോയ കാറിനു മുകളിലേക്ക് ഇന്റർലോക്ക് കട്ടകൾ ഇടിഞ്ഞുവീണ് 3 കുട്ടികളടക്കം 8 പേർക്കു നിസ്സാര പരുക്കേറ്റു. കാറിന്റെ മുൻവശവും ചില്ലും തകർന്നു. അപകടം കണ്ട് പിന്നിലെ കാറിൽ നിന്നു പാടത്തേക്കു ചാടിയ മറ്റൊരാൾക്കും പരിക്കേറ്റിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിലും കോട്ടയത്തും തെരഞ്ഞെടുപ്പ് പ്രചാരണം

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ,...

തനിക്ക് പ്രേതബാധയെന്ന് യുവാവ്: ലാൻഡിങ്ങിനിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !

ലാൻഡിങ്ങിനിടെ വിമാനത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമംബെംഗളൂരുവിൽ നിന്നും വാരണാസിയിലേക്ക് പുറപ്പെട്ട...

കനത്ത ചൂട്: 11 മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കരുത്; ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

കനത്ത ചൂട്: 11 മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കരുത് സംസ്ഥാനത്ത്...

ഇൻസ്റ്റാഗ്രാം പ്രണയം: മക്കളുടെ കരച്ചിലിന് മുന്നിൽ മനസ്സ് മാറി; കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി തിരികെ വീട്ടിലേക്ക്

കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി തിരികെ വീട്ടിലേക്ക് ലക്നൗവിലെ ക്യാംപിയർഗഞ്ച് പോലീസ്...

പാക്കിസ്ഥാനില്‍ പോകാന്‍  ഖുറാന്‍ പഠിച്ചു, സുന്നത്ത് നടത്തി, യഥാര്‍ഥ ധുരന്ധര്‍ ക്യൂട്ടാണ്

പാക്കിസ്ഥാനില്‍ പോകാന്‍  ഖുറാന്‍ പഠിച്ചു, സുന്നത്ത് നടത്തി, യഥാര്‍ഥ ധുരന്ധര്‍ ക്യൂട്ടാണ് ഇന്ത്യയാകെ...

കൊച്ചിയിൽ ‘ഇന്ദിര കന്റീൻ’ തരംഗം; രണ്ടാഴ്ച കൊണ്ട് വിറ്റത് മുപ്പതിനായിരത്തിലേറെ ഇഡ്ഡലി!

കൊച്ചിയിൽ ‘ഇന്ദിര കന്റീൻ’ തരംഗം; രണ്ടാഴ്ച കൊണ്ട് വിറ്റത് മുപ്പതിനായിരത്തിലേറെ ഇഡ്ഡലി! കൊച്ചി:...

Related Articles

Popular Categories

spot_imgspot_img