web analytics

ജിഎസ്ടിയിൽ ഇനി രണ്ട് സ്ലാബുകൾ മാത്രം

ജിഎസ്ടിയിൽ ഇനി രണ്ട് സ്ലാബുകൾ മാത്രം

ന്യൂഡൽഹി: രാജ്യത്ത് ജിഎസ്ടിയിൽ സമഗ്ര മാറ്റം. നിരക്കുകൾ രണ്ട് സ്ലാബുകളായി ചുരുക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. 5, 18 ശതമാനം സ്ലാബുകൾ നിലനിർത്താനാണ് തീരുമാനം.

12, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കി. ഇതുസംബന്ധിച്ച കേന്ദ്ര സർക്കാർ നിർദേശം ജിഎസ്ടി കൗൺസിൽ അംഗീകരിച്ചിട്ടുണ്ട്. പാൽ, പനീർ, ബ്രഡ് എന്നിവയ്ക്ക് ഇനി മുതൽ ജിഎസ്ടി ഉണ്ടായിരിക്കില്ല.

ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ്, ചെരുപ്പ്, വസ്ത്രങ്ങൾ എന്നീ നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയും. 32 ഇഞ്ച് വരെയുള്ള ടിവികൾക്ക് 18 ശതമാനം ആയിരിക്കും ജിഎസ്ടി നൽകേണ്ടി വരിക.

ഹെയർ ഓയിലിനു 5 ശതമാനം ആയിരിക്കും ജിഎസ്ടി. കൂടാതെ വ്യക്തിഗത ലൈഫ് ഇൻഷുറൻസിനെയും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി. വ്യക്തിഗത ആരോഗ്യ ഇൻ‌ഷുറൻസിനും ഇതു ബാധകമായിരിക്കും.

33 ജീവൻ രക്ഷാ മരുന്നുകൾ‌ക്കും ജിഎസ്ടി ഒഴിവാക്കി. രാസവളത്തിനും കീടനാശിനിക്കും വില കുറയും. ചെറു കാറുകൾ‌ക്കും ജിഎസ്ടിയിൽ ഇളവുണ്ടാകും. അതേസമയം പാൻ മസാലകൾ‌ക്കും സിഗരറ്റിനും വില കൂടും. സെപ്റ്റംബർ 22 മുതലാകും പുതിയ നികുതി നിലവിൽ വരിക.

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയിൽ കൂടുതൽ വിലക്കിഴിവ് പ്രഖ്യാപിച്ചു. 

ഓരോ ബാരലിനും 3-4 ഡോളർ വരെയാണ് റഷ്യ ഇപ്പോൾ ഇന്ത്യക്ക് കുറച്ച് നൽകുന്നത്. 

യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്കുമേൽ യുഎസ് അധിക താരിഫ് ചുമത്തിയ സാഹചര്യത്തിലാണ് ഈ വിലക്കിഴിവ് എന്നുള്ളത് ശ്രദ്ധേയമാണ്.

യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനെതിരെ യുഎസ് അധിക താരിഫ് ചുമത്തിയ സാഹചര്യത്തിലാണ് ഈ പുതിയ വിലക്കിഴിവ് ശ്രദ്ധേയമാകുന്നത്.

സെപ്റ്റംബർ അവസാനവും ഒക്ടോബറിലുമായി കയറ്റുമതി ചെയ്യുന്ന യുറാൾസ് ഗ്രേഡ് ക്രൂഡ് ഓയിൽ ഉൾപ്പെടെ, ഇന്ത്യയ്ക്ക് ലഭിക്കുന്ന എണ്ണയ്ക്കാണ് വിലക്കുറവ് ബാധകമാകുന്നത്. 

ബ്ലൂംബെർഗ് റിപ്പോർട്ടുകൾ പ്രകാരം, ജൂലൈയിൽ ഇന്ത്യയ്ക്ക് ലഭിച്ച കിഴിവ് ഓരോ ബാരലിനും വെറും 1 ഡോളറായിരുന്നു. 

കഴിഞ്ഞ ആഴ്ച അത് 2.50 ഡോളറായി ഉയർന്നപ്പോൾ, ഇപ്പോൾ 3–4 ഡോളർ വരെ കുറഞ്ഞ വില നൽകാൻ റഷ്യ തയ്യാറായിരിക്കുകയാണ്.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 2022-ലാണ് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യയിൽ വൻ തോതിൽ ഉയർന്നത്. 

2021 വരെ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നത് മൊത്തം ആവശ്യകതയുടെ 1 ശതമാനത്തിൽ താഴെ മാത്രമായിരുന്നു. 

എന്നാൽ ഇന്ന് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ പങ്ക് 40 ശതമാനത്തോളം ഉയർന്നു.

Summary: GST Council announces major reform in India by reducing tax slabs to two – 5% and 18%. The 12% and 28% slabs have been removed to simplify the GST structure.

spot_imgspot_img
spot_imgspot_img

Latest news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

Other news

Related Articles

Popular Categories

spot_imgspot_img