ഗ്രേസ് മാർക്കും ബോണസും, ഇനി രണ്ടും കൂടെ വേണ്ട;എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ ഗ്രേസ് മാർക്ക് സംവിധാനത്തിന് പുതിയ പരിഷ്കാരവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: എസ്എസ്എല്‍സിക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ബോണസ് പോയിന്‍റ് ഇനിയുണ്ടാകില്ല. സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ ഗ്രേസ് മാർക്ക് സംവിധാനത്തിന് പുതിയ പരിഷ്കാരവുമായി വിദ്യാഭ്യാസ വകുപ്പ്. പുതുക്കിയ ഉത്തരവ് പ്രകാരം ഒരേ പാഠ്യേതര നേട്ടങ്ങൾക്ക് ഗ്രേസ് മാർക്കും ബോണസ് പോയിന്‍റ് ഇല്ലാതാകും.  എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കും ഹയർസെക്കൻഡറി പ്രവേശനത്തിന് ബോണസ് പോയൻറും നൽകുന്ന രീതിക്കാണ് മാറ്റം വരിക.

അന്തർദേശീയ, ദേശീയ, സംസ്ഥാനതല കായിക മത്സരങ്ങളിലും കലോത്സവത്തിലും ജയിക്കുന്നവർക്ക് എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷയിൽ നൽകുന്ന ഗ്രേസ് മാർക്കും ഏകീകരിച്ചിട്ടുണ്ട. ഇനി മുതൽ സംസ്ഥാനതലം മുതൽ അന്താരാഷ്ട്രതലം വരെയുള്ള മത്സരങ്ങളിലെ നേട്ടം പരിഗണിച്ച് മൂന്ന് മുതൽ 100 മാർക്കു വരെ നൽകാനാണ് തീരുമാനം. സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം, കായികമേള എന്നിവയിൽ ഒന്നാം സ്ഥാനമോ എ ഗ്രേഡോ ലഭിക്കുന്നവർക്ക് 20 മാർക്ക് ലഭിക്കുമെന്നതാണ് മറ്റൊരു തീരുമാനം.രണ്ടാം സ്ഥാനക്കാർക്ക് 17 മാർക്കും മൂന്നാം സ്ഥാനത്തിന് 14 മാർക്കും ലഭിക്കും. ബി ഗ്രേഡ് ലഭിക്കുന്നവർക്ക് 15 മാർക്ക്, സി ഗ്രേഡിന് പത്ത് മാർക്ക് വീതവും ലഭിക്കും. എട്ട്, ഒൻപത് ക്ലാസുകളിലെ ദേശീയ സംസ്ഥാന മത്സരങ്ങളിലെ നേട്ടം പത്താംക്ലാസിൽ പരിഗണിക്കാനുള്ള വ്യവസ്ഥയും പുതിയ ഉത്തരവിൽ നിർദേശിക്കുന്നുണ്ട്. എട്ടാം ക്ലാസിലെ മെറിറ്റുവെച്ച് അപേക്ഷിക്കുന്നതെങ്കിൽ ഒൻപതിലോ പത്തിലോ ജില്ലാതലത്തിൽ മത്സരിച്ചതിന്റെ സർടിഫിക്കറ്റ് ഹാജരാക്കണം. ഒൻപതിലെ മെറിറ്റ് വെച്ചാണെങ്കിൽ പത്താംക്ലാസിൽ ജില്ല മത്സരത്തിൽ കുറയാത്ത സർട്ടിഫിക്കറ്റും വേണം. വിവിധ ഇനങ്ങളിൽ പങ്കെടുത്ത് അർഹത നേടിയവർക്ക് അവരുടെ ഏറ്റവും കൂടുതലുള്ള മാർക്ക് മാത്രമായിരിക്കും പരിഗണിക്കുകയെന്നും ഉത്തരവിൽ പറയുന്നു.

Read Also: വയനാട്ടിലെ കാപ്പിത്തോട്ടത്തില്‍ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ കഴുകൻ കൊത്തിപ്പറിച്ചേക്കും; ആനയുടെ ജഡം കഴുകൻ്റെ ചായക്കടയിലെ തീൻമേശയിലേക്കോ

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img