web analytics

ഒടുവിൽ വഴങ്ങി സർക്കാർ; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ഒടുവിൽ എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. ആരോപണം ഉയര്‍ന്ന് 20 ദിവസത്തിനു ശേഷമാണ് അന്വേഷണത്തിനു ഉത്തരവിട്ടത്.(Government order for inquiry into ADGP-RSS meeting)

എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. എഡിജിപിയുടെ സുഹൃത്തായ ആർഎസ്എസ് നേതാവ് ജയകുമാറിൻ്റെ മൊഴി വൈകാതെ രേഖപ്പെടുത്തും. ഇതിനായി ജയകുമാറിന് നോട്ടീസ് നൽകി. ഇന്നലെയാണ് നോട്ടീസ് നൽകിയത്. നേരത്തെ, മുന്നണിയോഗത്തിൽ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല.

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹെസബാളെ, ആര്‍എസ്എസ് നേതാവ് റാം മാധവ് എന്നിവരെ ദിവസങ്ങളുടെ ഇടവേളകളില്‍ എഡിജിപി അജിത് കുമാര്‍ സന്ദര്‍ശിച്ച വിവരം പുറത്തുവന്നതോടെയാണു പ്രതിപക്ഷവും ഘടകകക്ഷികളും അതിശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.

അതേസമയം തൃശൂര്‍ പൂരം കലങ്ങിയ വിഷയത്തില്‍ എഡിജിപിക്കു വീഴ്ച പറ്റിയെന്ന് ഡിജിപി എസ്. ദര്‍വേഷ് സാഹിബ് തന്നെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എം.വിന്‍സെന്റ് എംഎല്‍എ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍ 16ന്; അന്തിമ പട്ടിക ഫെബ്രുവരി 14 ന്

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍...

Other news

ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ; ഞായറാഴ്ചകളിൽ കുടുംബമായി പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ

ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ ഇടുക്കി...

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി കൊച്ചി: സംസ്ഥാനത്ത് സ്വർണവില...

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി...

ഹോട്ടൽ സാമ്പാറിൽ മുങ്ങിത്തപ്പിയാലും മുരിങ്ങക്കായ കിട്ടില്ലാ…

ഹോട്ടൽ സാമ്പാറിൽ മുങ്ങിത്തപ്പിയാലും മുരിങ്ങക്കായ കിട്ടില്ലാ… കൊച്ചി: മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറിനെപ്പറ്റി ചിന്തിക്കാനുപോലും...

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയതോടെ കാലാവസ്ഥയിൽ...

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ  കുറ്റ്യാടി: ആത്മീയ...

Related Articles

Popular Categories

spot_imgspot_img