സോളാർ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; കെ.എസ്.ഇ.ബി.യ്ക്ക് വിൽക്കുന്ന വൈദ്യുതിക്ക് ഇനി കൂടുതൽ തുക ലഭിക്കും

പുരപ്പുറത്ത് സോളാർ ഘടിപ്പിച്ച ഉപഭോക്താക്കളിൽ നിന്നും വാങ്ങുന്ന വൈദ്യുതിക്ക് കൂടുതൽ തുക നൽകാൻ കെ.എസ്.ഇ.ബി. യൂണിറ്റിന് 3.15 രൂപയാണ് ഇനി ഉപഭോക്താക്കൾക്ക് ലഭിക്കുക. സോളാർ ഉപഭോക്താക്കൾ മുൻകാല പ്രാബല്യത്തോടെ 2023 ഏപ്രിൽ 1 മുതൽ നൽകിയ വൈദ്യുതിക്ക് നിരക്ക് നൽകും.(Good news for solar consumers; Electricity sold to KSEB will now get more)

മുൻപ് 2.69 രൂപയായിരുന്നു സോളാർ വൈദ്യുതിക്ക് നൽകിയിരുന്നത്. കുറഞ്ഞ വിലക്ക് വൈദ്യുതി പുറത്തു നിന്നും വാങ്ങാൻ കഴിയുമെങ്കിലും സോളാർ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് നിരക്ക് വർധിപ്പിച്ചത്. എന്നാൽ മഴക്കാലം എത്തിയതോടെ സോളാർ വൈദ്യുതി ഉത്പാദനത്തിൽ കുറവ് വന്നിട്ടുണ്ട്.

Read Also:

താഴമൺ മഠത്തിലെ ഇളമുറക്കാരൻ ശബരിമലയിലെ പുതിയ തന്ത്രി; അയ്യപ്പസേവയ്ക്കായി ബ്രഹ്‌മദത്തൻ എത്തുന്നത് അന്താരാഷ്ട്ര കമ്പനിയിലെ ജോലി വേണ്ടെന്ന് വെച്ച്

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തു നിന്നും കണ്ഠര് രാജീവര് ഒഴിയുന്നു. പകരക്കാരനായി ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തിലെ അടുത്ത തലമുറയില്‍ നിന്ന് കണ്ഠര് രാജീവരുടെ മകൻ കണ്ഠര് ബ്രഹ്‌മദത്തനാണ് (30) എത്തുന്നത്. ചിങ്ങം ഒന്നിന് ശബരിമലയിൽ തുറക്കുമ്പോൾ തന്ത്രിമാറ്റം നടക്കും.(sabarimala thanthri Kandararu brahmadathan)

രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്‌മദത്തന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. അന്താരാഷ്ട്ര കമ്പനിയായ ഡെലോയ്റ്റില്‍ ലീഗല്‍ വിഭാഗത്തില്‍ ജോലിചെയ്തിരുന്ന കണ്ഠര് ബ്രഹ്‌മദത്തന്‍ ഒരുവര്‍ഷം മുമ്പാണ് ജോലി രാജിവെച്ച് പൂജകളിലേക്കു തിരിഞ്ഞത്.

എട്ടാംവയസ്സില്‍ ഉപനയനം കഴിഞ്ഞതു മുതല്‍ പൂജകള്‍ പഠിച്ചു തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം ജൂണ്‍, ജൂലായ് മാസങ്ങളിലെ പൂജകള്‍ക്ക് ശബരിമലയില്‍ രാജീവര്‍ക്കൊപ്പം ബ്രഹ്‌മദത്തനും ഒപ്പമുണ്ടായിരുന്നു.

ഓരോ വര്‍ഷവും മാറിമാറിയാണ് താഴമണ്‍ മഠത്തിലെ രണ്ടു കുടുംബങ്ങള്‍ക്ക് ശബരിമലയിലെ താന്ത്രികാവകാശം. പരേതനായ കണ്ഠര് മഹേശ്വരുടെ മകന്‍ കണ്ഠര് മോഹനരുടെ മകനാണ് ഇപ്പോഴത്തെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്. ഇക്കൊല്ലം ചിങ്ങമാസപൂജകള്‍ക്ക് ഓഗസ്റ്റ് 16-ന് നടതുറക്കും.

അന്ന് വൈകീട്ട് മേല്‍ശാന്തി നടതുറക്കുന്നത് കണ്ഠര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തിലായിരിക്കും. പൂര്‍ണചുമതലയില്‍നിന്ന് ഒഴിയുന്നെങ്കിലും ശബരിമലയിലെ ചടങ്ങുകളില്‍ രാജീവരുടെ പങ്കാളിത്തമുണ്ടാകും.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ കുവൈത്ത് സിറ്റി: കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

Related Articles

Popular Categories

spot_imgspot_img