ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാർക്ക് സന്തോഷ വാർത്ത;പ്രതിവാര ട്രെയിനിന് ഇനി പുത്തന്‍ കോച്ചുകള്‍

തിരുവനന്തപുരം: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രതിവാര ട്രെയിനിന് ഇനി പുത്തന്‍ കോച്ചുകള്‍. ഹുബ്ബളി – കൊച്ചുവേളി പ്രതിവാര എക്സ്പ്രെസിലാണ് പരമ്പരാഗത കോച്ചുകള്‍ പൂര്‍ണമായി ഉപേക്ഷിച്ചത്.

ഇനി മുതൽ അത്യാധുനികമായ എല്‍എച്ച്ബി കോച്ചുകളാകും ഉപയോഗിക്കുക.ഇതോടെ സുരക്ഷയും യാത്രാസുഖവും വര്‍ദ്ധിക്കും.

നിലവില്‍ പരമ്പരാഗത കോച്ചുകളുമായി ഓടുന്ന ട്രെയിനുകളെ ഘട്ടം ഘട്ടമായി എല്‍എച്ച്ബി കോച്ചുകളിലേക്ക് മാറ്റുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ നീക്കം.മേയ് 29 മുതലാണ് പുതിയ കോച്ചുകളടങ്ങിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്.

നിലവിലെ കോച്ചുകള്‍ കാലപ്പഴക്കം ചെന്നതാണെന്നും യാത്രയില്‍ നിരവധി അസൗകര്യങ്ങളുണ്ടെന്നും നേരത്തെ തന്നെ യാത്രക്കാര്‍ ഉന്നയിക്കുന്ന കാര്യമാണ്.ശുചിത്വം, വേഗത എന്നിവയിലും പരമ്പരാഗത കോച്ചുകളെക്കാള്‍ വളരെ വ്യത്യസ്ഥമാണ് എല്‍എച്ച്ബി കോച്ചുകള്‍.

ബുധനാഴ്ചകളില്‍ രാവിലെ 6.45ന് ഹുബ്ബളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വ്യാഴാഴ്ച രാവിലെ 6.30ന് ആണ് കൊച്ചുവേളിയില്‍ എത്തുന്നത്.
വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 12.50ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.40ന് ആണ് ഹുബ്ബളിയില്‍ എത്തിച്ചേരുന്നത്.

കേരളത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ എല്‍എച്ച്ബി കോച്ചുകളിലേക്ക് ഉടനെ മാറുമെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന സൂചന. അപകടങ്ങള്‍ കുറയ്ക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനുമായി എല്‍എച്ച്ബി കോച്ചുകളില്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങളുണ്ട്.

ഒരു അപകടമുണ്ടായാൽ കോച്ചുകള്‍ പരസ്പരം കൂട്ടിയിടിക്കുന്നത് പ്രത്യേക ഡിസൈന്‍ തടയുന്നു. കൂടാതെ ഭാരം കുറഞ്ഞ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബോഡി അപകടങ്ങളുടെ ആഘാതം കുറയ്ക്കും. തീപിടിത്ത സാദ്ധ്യത കുറയ്ക്കാനുള്ള അഗ്നി പ്രതിരോധ സാമഗ്രികളും ഉപയോഗിക്കുന്നു.

 

 

 

Read Also:തലയുയർത്തിത്തന്നെ; ഐ.പി.എൽ ഇലവനിൽ നായകനായി സഞ്ജു സാംസൺ; അംഗീകാരം സഞ്ജുവിന്റെ തകർപ്പൻ പ്രകടന മികവിന്

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം പാലക്കാട്: ബസ് ശരീരത്തിലൂടെ...

പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി മുതൽ കുടുംബത്തെ മൂന്ന് മാസം കുവൈത്തിൽ താമസിപ്പിക്കാം

പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി മുതൽ കുടുംബത്തെ മൂന്ന് മാസം കുവൈത്തിൽ താമസിപ്പിക്കാം കുവൈത്ത്...

വിൽപ്പനയ്ക്കെത്തിച്ച നാലു കിലോ കഞ്ചാവുമായി വിഴിഞ്ഞം സ്വദേശി അറസ്റ്റിൽ

വിഴിഞ്ഞത്ത് വിൽപ്പനയ്ക്കെത്തിച്ച നാലു കിലോ കഞ്ചാവുമായി വിഴിഞ്ഞം സ്വദേശി അറസ്റ്റിൽ. വിഴിഞ്ഞം...

ദീപാവലി കളറാക്കാൻ കാറ് വാങ്ങാം; ജിഎസ്ടി നിരക്ക് കുറയ്ക്കാൻ കേന്ദ്രം; വരാനിരിക്കുന്നത് വൻ വിലക്കുറവ്

ദീപാവലി കളറാക്കാൻ കാറ് വാങ്ങാം; ജിഎസ്ടി നിരക്ക് കുറയ്ക്കാൻ കേന്ദ്രം; വരാനിരിക്കുന്നത്...

Related Articles

Popular Categories

spot_imgspot_img