web analytics

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കത്തിക്കയറുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 79,560 രൂപയിലെത്തി. ഗ്രാമിന് 80 രൂപ കൂടി 9,945 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.

തിരുവോണ ദിനമായ ഇന്നലെ പവന് 78920 രൂപയിലാണ് വ്യാപാരം നടന്നത്. ചിങ്ങ മാസത്തിലെ വിവാഹ വിപണിയിൽ വലിയ ആശങ്കയാണ് സ്വർണവില സൃഷ്ടിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നത്. അതിനാൽ തന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

എന്നാൽ രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകങ്ങളാണ്.

നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വില നിശ്ചയിക്കുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും.

‘മോദി മഹാനായ നേതാവും മികച്ച സുഹൃത്തും’; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം ഒറ്റക്കാര്യത്തിൽ മാത്രം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള സമീപനം മയപ്പെടുത്തി.

വാഷിങ്ടണിൽ മാധ്യമങ്ങളോട് സംസാരിക്കവെ, മോദി മഹാനായ നേതാവും മികച്ച സുഹൃത്തുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ–അമേരിക്ക ബന്ധം പ്രത്യേകമാണെന്നും ഈ സൗഹൃദം നഷ്ടമായിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

റഷ്യൻ എണ്ണ വാങ്ങുന്നതിൽ അമേരിക്കയുടെ എതിർപ്പ്

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുന്നതിനെതിരെ ട്രംപ് കടുത്ത നിലപാട് എടുത്തു. 50 ശതമാനം തീരുവ ചുമത്തിയിട്ടും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിൽ അമർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ട്രംപ് തന്റെ ആശങ്ക പങ്കുവെച്ചത്.

ഷാങ്ഹായ് ഉച്ചകോടിക്ക് പിന്നാലെ നിലപാട് മാറ്റം

ഇന്ത്യ, റഷ്യ, ചൈന പങ്കെടുത്ത ഷാങ്ഹായ് സഹകരണ കൂട്ടായ്മ ഉച്ചകോടിക്ക് ശേഷം ട്രംപ് ആദ്യം വിമർശന ഭാവത്തിലാണ് പ്രതികരിച്ചത്.

മോദി, പുടിൻ, ഷി ജിൻപിങ് എന്നിവരുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. എന്നാൽ മണിക്കൂറുകൾക്കകം തന്നെ സൗഹൃദപരമായ പ്രസ്താവനകളുമായി വീണ്ടും രംഗത്തെത്തുകയായിരുന്നു.

ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിൽ വിള്ളലില്ല

“ഇന്ത്യയുമായുള്ള ബന്ധത്തിലും, മോദിയുമായുള്ള സൗഹൃദത്തിലും വിള്ളലില്ല. റഷ്യൻ എണ്ണ വാങ്ങുന്നതിലാണ് അമേരിക്കയുടെ എതിർപ്പ്,” എന്നാണ് ട്രംപ് വിശദീകരിച്ചത്. ചില ഘട്ടങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും, അത് താൽക്കാലികമാണെന്നും അദ്ദേഹം പറഞ്ഞു.

തീരുവ വർദ്ധനവിന് ശേഷമുള്ള സംഘർഷം

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇരുരാജ്യങ്ങൾക്കുമിടയിൽ പിരിമുറുക്കം വർദ്ധിച്ചിരുന്നു.

അതിനുശേഷം ട്രംപ് മോദിയെ ഫോണിൽ വിളിച്ചെങ്കിലും പ്രധാനമന്ത്രി പ്രതികരിച്ചില്ല. തുടർന്നു മോദി ചൈന സന്ദർശിച്ച് പുടിനുമായി കൂടിക്കാഴ്ച നടത്തി എണ്ണ ഇറക്കുമതി തുടരാൻ തീരുമാനിച്ചു.

അമേരിക്കയുടെ കരുതലും ഇന്ത്യയുടെ നിലപാടും

ഇന്ത്യയുടെ ചടുലമായ വിദേശനയ നീക്കങ്ങൾ അമേരിക്കയെ പ്രകോപിപ്പിച്ചെങ്കിലും, ട്രംപ് ഇപ്പോൾ സൗഹൃദത്തിനും സഹകരണത്തിനുമുള്ള സന്ദേശമാണ് നൽകുന്നത്.

വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇന്ത്യ–അമേരിക്ക ബന്ധം ദീർഘകാലത്തേക്ക് ബാധിക്കാത്ത താൽക്കാലിക സംഘർഷമാണിത്.

Summary: Gold prices soar in Kerala as rates rise by ₹640 per sovereign, reaching ₹79,560. The price per gram increased by ₹80, trading today at ₹9,945.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ജയിൽ ഉദ്യോഗസ്ഥന് പരുക്ക്

ജയിൽ ഉദ്യോഗസ്ഥന് പരുക്ക് തൃശൂർ: അതീവ സുരക്ഷാ ജയിലിൽ പ്രതിഷേധം ശക്തമാക്കി രണ്ടുതടവുകാർ...

എക്‌സിറ്റ് പോളുകളുടെ ആവേശത്തിൽ എൻഡിഎ; 500 കിലോ ലഡ്ഡുവും ലക്ഷങ്ങൾ രസഗുള്ളയും ഒരുങ്ങി

എക്‌സിറ്റ് പോളുകളുടെ ആവേശത്തിൽ എൻഡിഎ; 500 കിലോ ലഡ്ഡുവും ലക്ഷങ്ങൾ രസഗുള്ളയും...

മാസവരുമാനം 5,000 രൂപ വരെ; എട്ടാം വയസിൽ സ്വന്തം ബിസിനസ്

മാസവരുമാനം 5,000 രൂപ വരെ; എട്ടാം വയസിൽ സ്വന്തം ബിസിനസ് ആലപ്പുഴ: എട്ടാം...

ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തു; അകൗണ്ടിൽ കിടന്ന 9.90 ലക്ഷം രൂപ കാലി

ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തു; അകൗണ്ടിൽ കിടന്ന 9.90 ലക്ഷം രൂപ...

ട്രെയിൻ യാത്രയ്ക്കിടെ 19-കാരിയെ തള്ളിയ കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങും; പ്രധാന സാക്ഷികളിലൊരാൾ ഇപ്പോഴും കാണാനില്ല

ട്രെയിൻ യാത്രയ്ക്കിടെ 19-കാരിയെ തള്ളിയ കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങും; പ്രധാന...

ഇന്ത്യക്കായി അപ്പാച്ചെ ഹെലികോപ്റ്ററുകൾ കൊണ്ടുവന്ന ചരക്കുവിമാനത്തിന് വ്യോമപാത നിഷേധിച്ച് തുർക്കി

ഇന്ത്യക്കായി അപ്പാച്ചെ ഹെലികോപ്റ്ററുകൾ കൊണ്ടുവന്ന ചരക്കുവിമാനത്തിന് വ്യോമപാത നിഷേധിച്ച് തുർക്കി ഇന്ത്യക്കായി അപ്പാച്ചെ...

Related Articles

Popular Categories

spot_imgspot_img