കൊച്ചി: സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് തിരുത്തി വീണ്ടും കുതിക്കുന്നു. ഇന്ന് 240 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 60,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. 7555 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
കഴിഞ്ഞവർഷം ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപ എന്ന റെക്കോർഡ് തിരുത്തി കഴിഞ്ഞ ദിവസമാണ് ആദ്യമായി സ്വർണവില 60,000 കടന്നത്.
ബുധനാഴ്ച ഒറ്റയടിക്ക് 600 രൂപ വർധിച്ചതോടെയാണ് സ്വർണവില 60,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു പവൻ വില.
ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. മൂന്നാഴ്ച കൊണ്ട് 3200 രൂപയാണ് സ്വർണവിലയിൽ ഉണ്ടായ വർധന. ആഗോള വിപണിയിലെ ചലനങ്ങളും ഡോളർ ശക്തിയാർജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.