News4media TOP NEWS
ചേർത്തലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു; വിദ്യാര്‍ത്ഥികളടക്കം നിരവധി പേർക്ക് പരിക്ക് എട്ട് മാസത്തിനിടെ ഹോസ്റ്റൽ വാസത്തിനിടെ എലിയുടെ കടിയേറ്റത് 15 തവണ; ഓരോ തവണയും വാക്‌സിൻ നൽകി; പത്താം ക്ളാസുകാരിയുടെ ശരീരം തളർന്നു മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവൻ പ്രതികളും പിടിയിൽ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവർ തമ്മിൽ തർക്കം; അതിരപ്പിള്ളിയിൽ കാടിനുള്ളില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു

ഒരു പവൻ ആഭരണം വാങ്ങാൻ 63,140 രൂപ വരും; രണ്ടു ദിവസത്തിനിടെ കൂടിയത് 1000 രൂപ; സ്വർണ വില സർവകാല റെക്കോർഡിൽ

ഒരു പവൻ ആഭരണം വാങ്ങാൻ 63,140 രൂപ വരും; രണ്ടു ദിവസത്തിനിടെ കൂടിയത് 1000 രൂപ; സ്വർണ വില സർവകാല റെക്കോർഡിൽ
September 21, 2024


കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസം വിശ്രമിച്ച സ്വർണവിലയിൽ ഇന്നലെ ഒരു മാറ്റം ഉണ്ടായെങ്കിലും ഇന്നുണ്ടായ കുതിപ്പാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. Gold prices at all-time highs

ഇന്ന് പവന് 600 രൂപ വർധിച്ച് 55,680 രൂപയും ​ഗ്രാമിന് 75 രൂപ വർധിച്ച് 6,960 രൂപയിലുമെത്തി. കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ ദിവസത്തെ ഒരു പവൻ സ്വർണത്തിന്റെ വില 55,080 രൂപയായിരുന്നു.

2024 മേയ് 20തിന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് പഴങ്കഥയായത്. രാജ്യാന്തര വിപണിയിൽ വെള്ളിയാഴ്ച സർവകാല ഉയരം തൊട്ടതിന് പിന്നാലെയാണ് കേരളത്തിലും സ്വർണ വില കുതിക്കുന്നത്. രണ്ട് ദിവസത്തിനിടെ കേരള വിപണിയിൽ 1,080 രൂപയാണ് പവന് വർധിച്ചത്.

അമേരിക്കയിൽ പലിശ കുറച്ചതിന് ശേഷം സ്വർണ വില തുടർച്ചയായ ദിവസങ്ങളിൽ മുന്നേറുകയാണ്. വെള്ളിയാഴ്ച വ്യാപാരത്തിനിടെ 2,625 ഡോളർ വരെ എത്തിയ സ്വർണ വില 2,622.3 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ആദ്യമായാണ് രാജ്യാന്തര വിപണിയിൽ സ്വർണ വില 2,600 ഭേദിക്കുന്നത്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്നത് തുടരുമെന്ന പ്രതീക്ഷയും ഇസ്രയേൽ ഹമാസ് സംഘർഷം കനക്കുന്നതുമാണ് വില ഉയരാൻ കാരണം.

മൊത്തത്തിലുള്ള ഡോളറിന്റെ ദൗർബല്യവും സ്വർണത്തിന്റെ മുന്നേറ്റത്തെ സഹായിക്കുന്നു. ഇതിനൊപ്പം ചൈന, ഇന്ത്യ വിപണികളിൽ നിന്നുള്ള ഡിമാന്റ് ഉയർന്നതും വില കൂടാൻ കാരണമായി. വിലയെ അനുകൂലമായി സ്വാധീനിക്കുന്ന ഘടകങ്ങൾ തുടർന്നാൽ ഉടൻ സ്വർണ വില 2,650 ഡോളർ വരെ എത്താമെന്നാണ് വിദ​ഗ്ധരുടെ നി​ഗമനം. 

അങ്ങനെയെങ്കിൽ കേരളത്തിലും വില ഉയരും. തിരിച്ചടിയാണെങ്കിൽ 2,600 ഡോളർ, 2,546 ഡോളർ നിലവാരത്തിലേക്ക് വില താഴാം. 2024 ൽ ഇതുവരെ 27 ശതമാനം നേട്ടമാണ് സ്വർണത്തിനുണ്ടായത്.

ദീപാവലി, നവരാത്രി ആഘോഷങ്ങൾക്കും വിവാഹ ചടങ്ങുകൾക്കും സ്വർണം വാങ്ങാനിരിക്കുന്നവർക്ക് വില ഉയരുന്നത് കനത്ത തിരിച്ചടിയാണ്. ഇന്നത്തെ വിലയിൽ 22 കാരറ്റ് ഒരു പവന്റെ ആഭരണം വാങ്ങാൻ ഏകദേശം 63,000 രൂപയ്ക്ക് മുകളിൽ ചെലവാക്കണം. സ്വർണ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജിഎസ്ടി എന്നിവയാണ് ചേർത്താണ് ജുവലറികൾ ആഭരണ വില കണക്കാക്കുക. 

പവന് 55,680 രൂപ വരുമ്പോൾ 10 ശതമാനം പണിക്കൂലിയായ 5,568 രൂപ നൽകണം. ഹാൾമാർക്ക് ചാർജ് (45+18% ജിഎസ്ടി) 53.10 രൂപ, ഇത് രണ്ടും ചേർത്താൽ 61,301 രൂപ വരും. ഇതിന് മുകളിൽ 3 ശതമാനം ജിഎസ്ടി ഈടാക്കും. ഇതടക്കം 63,140 രൂപ വരും ഒരു പവൻ ആഭരണം വാങ്ങാൻ.

Related Articles
News4media
  • Kerala
  • News
  • Top News

ചേർത്തലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു; വിദ്യാര്‍ത്ഥികളടക്കം നിരവധി പേർക്ക് പരിക്...

News4media
  • India
  • News
  • Top News

എട്ട് മാസത്തിനിടെ ഹോസ്റ്റൽ വാസത്തിനിടെ എലിയുടെ കടിയേറ്റത് 15 തവണ; ഓരോ തവണയും വാക്‌സിൻ നൽകി; പത്താം ക...

News4media
  • Kerala
  • News
  • Top News

മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവൻ പ്രതികളും പിടിയിൽ

News4media
  • Kerala
  • News
  • Top News

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവർ തമ്മിൽ തർക്കം; അതിരപ്പിള്ളിയിൽ കാടിനുള്ളില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ട...

News4media
  • Kerala
  • News

ലീഡുയർത്തി സ്വർണത്തിന്റെ മുന്നേറ്റം; ഇന്നും കുതിപ്പ് തന്നെ

News4media
  • Kerala
  • News

തൊട്ടാൽ പൊള്ളും പൊന്ന്; കത്തിക്കയറുകയാണ് സ്വർണവില; ഒരു പവൻ വാങ്ങാൻ…

News4media
  • Kerala
  • News

വാങ്ങുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ, ഇല്ലെങ്കിൽ കൈ പൊള്ളും… വീണ്ടും റോക്കറ്റിലേറി സ്വർണവില

© Copyright News4media 2024. Designed and Developed by Horizon Digital