സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ്. ഗ്രാമിന് 100 രൂപ കുറഞ്ഞ് വില 6,730 രൂപയായി. ഒരു പവൻ സ്വർണത്തിനു 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,840 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 90 രൂപ ഇടിഞ്ഞ് 5,600 രൂപയായി.
ഇക്കഴിഞ്ഞ തിങ്കളാഴ്ച സ്വര്‍ണവില റെക്കോർഡ് തിരുത്തി കുറിച്ചിരുന്നു. അന്ന് പവന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില. തുടര്‍ന്ന് മൂന്നുദിവസത്തിനിടെ പവന് 1,280 രൂപയും ഗ്രാമിന് 160 രൂപയും കുറഞ്ഞു.
ബുധനാഴ്ച (22.05.2024) സ്വര്‍ണവിലയിൽ മാറ്റമില്ലാതെയായിരുന്നു വ്യാപാരം നടന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6830 രൂപയും പവന് 54640 രൂപയുമായിരുന്നു ഇന്നലത്തെ വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5690 രൂപയിലും പവന് 45520 രൂപയിലുമാണ് വ്യാപാരം നടന്നത്.
Read Also: ഉത്ര കേസ് അന്വേഷണം ഇനി പുസ്തക രൂപത്തിൽ
Read Also: 23.05.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ









