ആക്കുളത്തെ ഗ്ലാസ് ബ്രിഡ്ജ് തകർന്നു; നിർമ്മിച്ചത് സിപിഎം എംഎല്‍എയുടെ സൊസൈറ്റി; ഉദ്ഘാടനത്തിന് മുമ്പേ തകർന്നതിൽ ദുരൂഹത

ആക്കുളം ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു. പാലത്തിലേയ്ക്ക് കയറുന്ന ഭാഗത്തെ ഗ്ലാസാണ് തകര്‍ന്ന് വീണത്. ഭാരം കൂടിയ ഏതെങ്കിലും വസ്തു ഇടിച്ചാല്‍ മാത്രമേ പാലം തകരൂ എന്നിരിക്കെ ഗ്ലാസ് ബ്രിഡ്ജിന്റെ തകർച്ചയിൽ ദുരൂഹതയേറുകയാണ്. കൂടാതെ പാലത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ചും ചോദ്യമുയരുന്നുണ്ട്.

വര്‍ക്കലയിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നതിന് പിന്നാലെയാണ് ചില്ലു പാലത്തിന്റെ തകര്‍ച്ച. കഴിഞ്ഞ മാര്‍ച്ച് 13 ന് ഉദ്ഘാടനം ചെയ്യണ്ട പാലം വര്‍ക്കലയില്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ തകര്‍ച്ചയെ തുടര്‍ന്നാണ് മാറ്റിവെച്ചത്. ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ നടത്തിപ്പ് ചുമതല ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനും വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കുമാണ്. വട്ടിയൂര്‍ക്കാവ് എംഎല്‍എ പ്രശാന്തിന്റെ നേതൃത്വത്തിലാണ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവര്‍ത്തനം.

2023 മേയിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചതാണ് ആക്കുളത്തെ ഗ്ലാസ് ബ്രിഡ്ജ്. വിനോദസഞ്ചാര വകുപ്പിന് കീഴിൽ വരുന്ന ആദ്യ ഗ്ലാസ് ബ്രിഡ്ജ് എന്ന പ്രത്യേകത ആക്കുളത്തെ ഗ്ലാസ് ബ്രിഡ്ജിനുണ്ട്. 75 അടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന പാലത്തിന് 52 മീറ്റർ നീളമുണ്ട്. കൃത്രിമ മഞ്ഞും ചാറ്റൽ മഴയ്ക്കും പുറമേ എൽഇഡി സ്ക്രീനിൻ്റെ സഹായത്തോടെ പാലത്തിൽ വിള്ളൽ വീഴുന്ന അനുഭവവും സാഹസികരെ ലക്ഷ്യമാക്കി നിർമ്മിച്ച ഗ്ലാസ് ബ്രിഡ്ജിൽ ഒരുക്കിയിട്ടുണ്ടായിരുന്നു.

Read More: ആ ശുഭ വാർത്തയ്ക്ക് കാതോർത്ത് കേരളം; റഹീമിന്റെ മോചനം വൈകാതെ

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

13 രാജ്യങ്ങൾ കടന്നെത്തിയവർ, 6 വർഷം അമേരിക്കയിൽ കഴിഞ്ഞവർ…നാടുകടത്തിയവരുടെ കൂടുതൽ വിവരങ്ങൾ

ദില്ലി: യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി തത്കാലം കൂടുതൽ സൈനിക വിമാനങ്ങൾക്ക്...

സംസ്ഥാന ബജറ്റ്; ഇലക്ട്രിക് വാഹന നികുതി ഉയർത്തും

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. സംസ്ഥാനത്തെ...

ദിനോസർ വീണ്ടും വരുന്നു; റിലീസിനൊരുങ്ങി ‘ജുറാസിക് വേൾഡ് റീബർത്ത്’

റിലീസിനൊരുങ്ങി സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രം 'ജുറാസിക് വേൾഡ് റീബർത്ത്'. ജുറാസിക്...

സംസ്ഥാന ബജറ്റ്; സർക്കാർ ജീവനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസം. ശമ്പള പരിഷ്ക്കരണ തുകയുടെ...

Related Articles

Popular Categories

spot_imgspot_img