വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിനിടെ ബലാത്സംഗത്തിനിരയായെന്ന് പെണ്‍കുട്ടി; തന്റെ വിർച്വൽ അവതാറിനെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; എന്തു ചെയ്യണമെന്നറിയാതെ പോലീസ് !

വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിനിടെ തന്റെ വിർച്വൽ അവതാറിനെ അപരിചിതരായ ആളുകൾ കൂട്ടബലാത്സംഗം ചെയ്തതായി പെൺകുട്ടിയുടെ പരാതി. ബ്രിട്ടണിൽ നിന്നുള്ള 16കാരിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഓൺലൈനിൽ അപരിചിതരായ ആളുകൾ തന്റെ വിർച്വൽ അവതാറിനെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്ന എന്നാണ് 16കാരിയുടെ പരാതി. വിർച്വൽ റിയാലിറ്റി ​ഗെയിമിങ്ങിനിടെയാണ് പെൺകുട്ടിയുടെ അവതാറിനെ ഒരു കൂട്ടം ആളുകൾ ലൈം​ഗികമായി ഉപദ്രവിച്ചത്. പെൺകുട്ടിയ്ക്ക് നേരിട്ട് പരുക്കുകളൊന്നുമില്ലെങ്കിലും ശാരീരികമായി പീഡനത്തിന് ഇരയാകുന്ന പെൺകുട്ടി കടന്നുപോവുന്ന മാനസികവും വൈകാരികവുമായി ആഘാതമാണ് 16കാരിക്ക് ഉണ്ടായതെന്ന് പൊലീസ് പറയുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം അനിവാര്യമാണെന്നും യഥാർഥമല്ലെന്ന് പറഞ്ഞ് തള്ളികളായൻ കഴിയില്ലെന്നും യുകെ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലവേർലി പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും വിഷയം കൈകാര്യം ചെയ്യുന്നതിന് നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലാത്തത് നിരവധി വെല്ലുവിളികളാണ് ഉയർത്തുന്നത്. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് പെൺകുട്ടി ഏത് ഗെയിം ആണ് കളിച്ചത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്. വിർച്വൽ ബലാത്സംഗക്കേസുകൾ അന്വേഷിക്കേണ്ടതുണ്ടോ എന്ന ആശയക്കുഴപ്പവും പൊലീസിനുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്നും പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.

Also read: 40 ലക്ഷം സിനോവാക് കോവിഡ്-19 വാക്സിനുകൾ നശിപ്പിക്കാനൊരുങ്ങി നേപ്പാൾ; നടപടി ബൂസ്റ്റർ ഡോസ് അംഗീകാരം നിഷേധിച്ചതിനെത്തുടർന്ന്

 

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

പരീക്ഷ എഴുതി പുത്തനുമ്മ

പരീക്ഷ എഴുതി പുത്തനുമ്മ പെരിന്തൽമണ്ണ: പ്രസവത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതാനെത്തിയ...

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അടുത്ത അഞ്ച്...

ബൈക്കിന് തീപിടിച്ചു; യുവാവ് മരിച്ചു

ബൈക്കിന് തീപിടിച്ചു; യുവാവ് മരിച്ചു പത്തനംതിട്ട: ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചതിനെത്തുടർന്ന് പൊള്ളലേറ്റ ചികിത്സയിലാരുന്ന...

യേശുവിന്റെ അസ്ഥികള്‍ സൂക്ഷിച്ചിരിക്കുന്നു…!

യേശുവിന്റെ അസ്ഥികള്‍ സൂക്ഷിച്ചിരിക്കുന്നു യേശു ക്രിസ്തുവിന്റെ അസ്ഥികള്‍ ഇപ്പോൾ അമേരിക്കയിലെ രഹസ്യനിലവറകളിൽ...

കാർ പൊട്ടിത്തെറി; നാലുവയസുകാരി മരിച്ചു

കാർ പൊട്ടിത്തെറി; നാലുവയസുകാരി മരിച്ചു പാലക്കാട്: കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ തിരുവനന്തപുരം: സർവീസിനിടയിൽ കെഎസ്ആർടിസി ബസിലെ വനിത കണ്ടക്‌ടർ...

Related Articles

Popular Categories

spot_imgspot_img