ഇടുക്കി കട്ടപ്പന കടമാക്കുഴിയിൽ വീട്ടുവളപ്പിൽ തമ്പടിച്ച ഭീമൻ മൂർഖൻ പാമ്പിനെ പിടികൂടി. പന്ത്രണ്ടേക്കർ കടുപ്പറമ്പിൽ സുനിലിന്റെ വീട്ടുവളപ്പിൽനിന്നാണ് ഭീമൻ മൂർഖൻ പാമ്പിനെ പിടികൂടിയത്. അഞ്ചരയടി നീളമുള്ള പാമ്പ് ഒരാഴ്ചയിലേറെയായി ഇവിടെ തമ്പടിച്ചിരിക്കുകയായിരുന്നു.
വീടിനുള്ളിൽ കയറുമോയെന്ന ഭീതിയിലായിരുന്നു വീട്ടുകാർ. ബുധനാഴ്ച രാവിലെ 11 ന് പാമ്പുപിടിത്ത വിദഗ്ദ്ധൻ കട്ടപ്പന സ്വദേശി ഷുക്കൂറും സഹായികളും സ്ഥലത്തെത്തി മൂന്നുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മൂർഖനെ പിടികൂടി. തുടർന്ന് കാഞ്ചിയാർ ഫോറസ്റ്റ് സെക്ഷനിലെ വനപാലകർക്ക് കൈമാറി.