അയർലണ്ടിൽ വേഗതാ പരിശോധനയ്ക്കിടെ മോട്ടോര്‍ ബൈക്കിടിച്ച് ഗാര്‍ഡയ്ക്ക് ദാരുണാന്ത്യം; ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുന്ന 90ാമത്തെ ഗാര്‍ഡ

അയർലണ്ടിൽ വേഗതാ പരിശോധനയ്ക്കിടെ മോട്ടോര്‍ ബൈക്കിടിച്ച് ഗാര്‍ഡ കൊല്ലപ്പെട്ടു. നോര്‍ത്ത് കൗണ്ടിയിലെ സ്പീഡ് ചെക്ക്‌പോയിന്റില്‍ റോഡ്‌സ് പോലീസിംഗ് യൂണിറ്റംഗം കെവിന്‍ ഫ്ളാറ്റ്‌ലി(49)യെയാണ് അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. മാരകമായി പരിക്കേറ്റ കെവിന്‍ ഫ്ളാറ്റ്‌ലി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

മോട്ടോര്‍ സൈക്കിള്‍ യാത്രികനും ഗുരുതരമായി പരിക്കേറ്റു. ഇയാളെ ബ്യൂമോണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓള്‍ഡ് സ്വോര്‍ഡ്‌സില്‍ നിന്നും ബാല്‍ബ്രിഗന്‍ റോഡിലേക്കുള്ള ആര്‍ 132 ലിസെന്‍ഹാളിലെ ചെക്ക്‌പോയിന്റില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ ദാരുണമായ സംഭവം നടന്നത്.

സ്പീഡ് ഗണ്‍ ഉപയോഗിച്ച് വേഗ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. അമിത വേഗതയിലെത്തിയ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ തടയാന്‍ ശ്രമിക്കവെ ഫ്ളാറ്റ്ലിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട 90ാമത്തെ ഗാര്‍ഡയാണ് കെവിന്‍ ഫ്ളാറ്റ്‌ലി. ഫ്ളാറ്റ്‌ലിയുടെ മൃതദേഹം ഡബ്ലിന്‍ സിറ്റി മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ട് പെണ്‍കുട്ടികളുടെ പിതാവാണ് ഫ്ളാറ്റ്ലി.

സംഭവത്തില്‍ അഗാധ ദുഃഖിതനാണെന്ന്’ ഗാര്‍ഡ കമ്മീഷണര്‍ ഡ്രൂ ഹാരിസ് പറഞ്ഞു. ആന്‍ ഗാര്‍ഡയിലെ എല്ലാ ഉദ്യോഗസ്ഥരും കെവിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുണ്ട്. മരണത്തെ തുടര്‍ന്ന് ഫീനിക്സ് പാര്‍ക്കിലെ ഗാര്‍ഡ ആസ്ഥാനത്തും ഡ്യൂട്ടിക്കിടെ ജീവന്‍ നഷ്ടപ്പെട്ട ഗാര്‍ഡമാരുടെയും സ്മാരകത്തിലും പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ കൈവശമുള്ളവരും സാക്ഷികളും മുന്നോട്ട് വരണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.ഉച്ചയ്ക്ക് 12 മണി മുതല്‍ കൂട്ടിയിടിവരെയുള്ള ഈ മോട്ടോര്‍സൈക്കിളിന്റെ നീക്കങ്ങള്‍ ട്രാക്ക് ചെയ്യുന്നുണ്ടെന്നും ഗാര്‍ഡ പറഞ്ഞു. ഇത് സംബന്ധിച്ച വിവരങ്ങളുള്ളവര്‍ 01 666 4700 എന്ന നമ്പറില്‍ സ്വോര്‍ഡ്സ് ഗാര്‍ഡ സ്റ്റേഷനിലോ 1800 666 111 എന്ന ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനിലോ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ അറിയിക്കണം.

സമര്‍പ്പണ ബുദ്ധിയോടെ 26 വര്‍ഷത്തിലേറെയായി ആന്‍ ഗാര്‍ഡയെയും പൊതുജനങ്ങളെയും സേവിച്ചിരുന്നയാളെയാണ് കെവിന്‍ ഫ്ളാറ്റ്ലിയുടെ മരണത്തിലൂടെ സേനയ്ക്ക് നഷ്ടമായതെന്ന് കമ്മീഷണര്‍ പറഞ്ഞു.ഏറ്റവും ദു:ഖകരമായ സംഭവം തകര്‍ത്തുകളഞ്ഞെന്ന് ഗാര്‍ഡ സര്‍ജന്റ്‌സ് ആന്‍ഡ് ഇന്‍സ്പെക്ടര്‍മാരുടെ അസോസിയേഷന്‍ വിശേഷിപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

Related Articles

Popular Categories

spot_imgspot_img