മാലിന്യം ശേഖരിക്കാനെത്തിയവർ
മാലിന്യക്കൂനയിൽ പ്ലാസ്റ്റിക് കവറിൽ നിന്ന് സ്ത്രീയുടെ തല കണ്ടെത്തി. കൊൽക്കത്ത ടോളിഗഞ്ചിലാണ് സംഭവം. മാലിന്യം ശേഖരിക്കാനെത്തിയവരാണ് ഗ്രഹാം റോഡിന് സമീപമുള്ള മാലിന്യക്കൂനയിൽ നിന്ന് സ്ത്രീയുടെ തല കണ്ടെത്തിയത്.Garbage collectors found a woman’s head in a plastic bag in a garbage dump
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു തല. ഇവർ ഉടൻ തന്നെ പോലീസിനെ അറിയിച്ചു.
മരണമടഞ്ഞ സ്ത്രീയുടെ ബാക്കി ഭാഗങ്ങൾ സമീപ പ്രദേശത്തുണ്ടായിരിക്കാമെന്ന് പോലീസ് നിഗമനമിട്ടു. ഗോൾഫ് ഗ്രീൻ പൊലീസ് ഈ കേസിന്റെ അന്വേഷണം നടത്തുകയാണ്.
സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്, കൂടാതെ ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങളും ഊർജിതമാക്കിയിട്ടുണ്ട്. കണ്ടെത്തിയ തല പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.