അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ മൃതദേഹവുമായി കൊച്ചിയിൽ നിന്ന് തിരുവല്ലയിലേക്ക് വിലാപയാത്ര തുടങ്ങി. അമേരിക്കയിൽ നിന്ന് ഇന്ന് പുലർച്ചെ മൂന്നരയോടെ കൊച്ചിയിൽ എത്തിച്ച മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ വൈദികർ ചേർന്ന് ഏറ്റുവാങ്ങി. പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്.
ആലപ്പുഴ വഴിയുള്ള യാത്രയിൽ അമ്പലപ്പുഴയിലും യോഹാൻ മെത്രാപൊലീത്തയുടെ ജന്മദേശമായ നിരണത്തും അന്തിമോപചാരമർപ്പിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. രാത്രിയോടെ ബിലീവേഴ്സ് ചർച്ച് ആസ്ഥാത്ത് മൃതദേഹം എത്തിക്കും. നാളെ രാവിലെ 9 മണി മുതൽ മറ്റന്നാൾ രാവിലെ വരെ ബിലീവേഴ്സ് കൺവെൻഷൻ സെന്ററിലാണ് പൊതുദർശനം. തുടർന്ന് 11 മണിയോടെ സംസ്കാര ചടങ്ങുകൾ തുടങ്ങും. ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്കാരം.
Read More:ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; എംവി ഗോവിന്ദന്റെ പ്രതികരണം ഇങ്ങനെ
Read More: കേരളത്തിന്റെ തലവര മാറ്റാൻ രണ്ട് എക്സ്പ്രസ് ഹൈവേകൾ; വരുന്നത് ഇവിടെ