കൊച്ചി: സിനിമതാരസംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തില്‍ ഇന്നു നടക്കുന്ന വനിതാദിനാഘോഷത്തില്‍ തലമുറകളുടെ നായികാ സംഗമം നടക്കും.
കലൂരിലെ ‘അമ്മ’ ഓഫീസില്‍ രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പരിപാടി നടക്കുക.
മലയാള സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍നിന്ന് കളറിലേക്കു മാറിയപ്പോഴുള്ള നായിക ഷീല, തൊണ്ണൂറുകളില്‍ തെന്നിന്ത്യയിലെ തന്നെ മുന്‍നിര താരമായിരുന്ന മീന, പുതിയ തലമുറയിലെ ശ്രദ്ധേയ നായിക അനശ്വര രാജന് എന്നിവര്‍ മുഖ്യാതിഥികളായി എത്തും.
സൗജന്യ മെഡിക്കല്‍ ക്യാമ്പ്, നടിമാര്‍ക്കായി പദ്യ രചന, കഥാ രചന, പെയിന്റിംഗ് മത്സരങ്ങളും വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
പ്രമേയത്തിലും അവതരണത്തിലും പുതിയ കൊടുമുടികൾ താണ്ടുന്ന മലയാള സിനിമയ്ക്ക് പുതിയ ഗതിവേഗം നൽകുന്നത് മലയാളികളുടെ സ്വന്തം നായികമാരാണ്. ഒരു സിനിമയെ വിജയത്തിലെത്തിക്കാൻ കെൽപ്പുള്ള നായികമാരുടെ എണ്ണം കൂടുന്നത് തീർച്ചയായും സിനിമയുടെ ഉള്ളടക്കത്തിലും മേക്കിങ്ങിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കും.
പലപ്പോഴും പ്രായത്തിൽ കവിഞ്ഞ കഥാപാത്രങ്ങളെ അതിഗംഭീരമായി അവതരിപ്പിച്ചാണ് മലയാളത്തിന്റെ പ്രിയ നായികമാർ അംഗീകാരങ്ങൾ കരസ്ഥമാക്കിയത്. അനുഭവങ്ങളുടെ പാകപ്പെടലിനു മുൻപ് സംഭവിച്ച അത്തരം കഥാപാത്രങ്ങളെ അത്രമേൽ ഗംഭീരമായി അവതരിപ്പിക്കാൻ ആ നായികമാർക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രായവും അനുഭവങ്ങളും നൽകുന്ന ഉൾക്കാഴ്ചയിൽ തേച്ചു മിനുക്കപ്പെട്ട അഭിനയശരീരം എന്തൊക്കെ അദ്ഭുതങ്ങളാകും മലയാള സിനിമയ്ക്ക് കാത്തു വച്ചിരിക്കുക.
ഇതൊക്കെ ഉർവശിയും രേവതിയും ശോഭനയും പലപ്പോഴും അതു നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. അവർക്ക് സാധ്യമാകാതെ പോയ ഇൻഡസ്ട്രി ഹിറ്റുകൾ ലക്ഷ്യം വച്ചാണ് പുതിയ തലമുറ നായികമാരുടെ പ്രയാണം