Pic റാസൽഖൈമയിലെ പർവതം കീഴടക്കിയ സഞ്ചാരി യു.എ.ഇ .പതാകയുമായി
തദ്ദേശിയരും ഇന്ത്യയിൽ നിന്നുൾപ്പെടെ വിദേശ വിനോദ സഞ്ചാരികളും ഒരുപോലെ ഇഷ്ടപ്പെടുന്ന യു.എ.ഇ.യിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമാണ് റാസൽഖൈമ. പർവതാരോഹകരായ വിനോദ സഞ്ചാരികൾ ഒറ്റയ്ക്കുംകൂട്ടമായും പ്രദേശത്തെ വാദികൾ ( മലനിറഞ്ഞ മരുപ്രദേശത്തെ അരുവികൾ) തേടിയും പർവതാരോഹണത്തിനായും ഇവിടെയെത്തുന്നു. വിനോദ സഞ്ചാരികൾക്ക് സന്തോഷം പകരുന്ന ഓരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിയ്ക്കുന്നത്. റാസൽ ഖാമ ടൂറിസം ഡവലപ്‌മെന്റ് അതോറിറ്റിയും ഒമാൻ ടൂറിസം ഡവലപ്‌മെന്റ് കമ്പനിയും തമ്മിൽ വിനോദ സഞ്ചാരികൾക്ക് അതിർത്തി വഴി സുഗമമായി പ്രവേശിക്കാനുള്ള ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. കരാർ യാഥാർഥ്യമായതിലൂടെ റാസൽ ഖൈമയുടെ അതിർത്തിയിലുള്ള ‘മുസന്ദ’ത്തിലേയ്ക്ക് കൂടുതൽ വിനോദ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ. സാഹസിക വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ‘ മുസന്ദം’
കരാർ യാഥാർഥ്യമാകുന്നതോടെ വിനോദ സഞ്ചാരികൾക്ക് വീസ ക്രമീകരണങ്ങൾ കൂടുതൽ ലഘൂകരിച്ചുകിട്ടും. അന്താരാഷ്ട്ര വിനോദ സഞ്ചാരികൾക്കും നടപടി കൂടുതൽ ഗുണം ചെയ്യും. കരാറിലൂടെ റാസൽഖൈമയിലെ വിനോദ സഞ്ചാര മേഖലയിലും വൻ വളർച്ചയുണ്ടാകും.
Also Read: ദൗത്യ സംഘത്തിനു നേരെ പാഞ്ഞടുത്ത് ബേലൂര്‍ മഗ്നയ്ക്ക് ഒപ്പമുള്ള മോഴയാന; സഞ്ചാരം അതിവേഗത്തിൽ