ഇടഞ്ഞോടില്ല, ഏക്കത്തിന് ലക്ഷങ്ങൾ മുടക്കേണ്ടതില്ല… ഈ ആനകൾക്ക് വൻ ഡിമാൻ്റ്

കൊച്ചി: ഇടഞ്ഞോടില്ല, ഏക്കത്തിന് ലക്ഷങ്ങൾ മുടക്കേണ്ടതില്ല… ഉത്സവങ്ങൾ മുതൽ ഉദ്ഘാടനത്തിനുവരെ റോബോട്ട് ആനകൾ റെഡി. സംഭവം ക്ലിക്കായതോടെ ശില്പികൾക്ക് നിന്നുതിരിയാൻ സമയമില്ല.

സംസ്ഥാനത്ത് നിലവിൽ 350ൽ താഴെ നാട്ടാനകളാണുള്ളത്. ആനകളുടെ കുറവും കർശന നിയന്ത്രണങ്ങളും സംഘാടകരെ മാറ്റി ചിന്തിപ്പിക്കുന്നുണ്ട്.

25 വർഷം മുമ്പ് തൃശൂർ കൊടുങ്ങല്ലൂർ താലപ്പൊലി മഹോത്സവത്തിനാണ് സംസ്ഥാനത്ത് ആദ്യമായി യന്ത്രവത്കൃത ആന എഴുന്നള്ളിപ്പിന്ന്എത്തിയത്.

പ്രമുഖ ശില്പിയായ ഡാവിഞ്ചി സുരേഷായിരുന്നു ഇതിനുപിന്നിൽ. തുടർന്ന് കൂടുതൽ ആനകളെ നിർമ്മിച്ച്,​ വാടകയ്ക്ക് നൽകുകയായിരുന്നു.

ഒരുഘട്ടത്തിൽ റോബോട്ട് ആനകളോട് താത്പര്യം കുറഞ്ഞപ്പോൾ നിർമ്മാണം അവസാനിപ്പിച്ചെന്നും ഇപ്പോൾ ആവശ്യക്കാർ കൂടിയതായും ശിൽപി ഡാവിഞ്ചി സുരേഷ് പറയുന്നു.

ഇരുമ്പ് ചട്ടക്കൂടിൽ ആനയുടെ രൂപം തീർത്ത് റബ്ബർചേർത്ത് നിർമ്മിച്ച തുണിയാണ് ത്വക്കായി ഉപയോഗിക്കുന്നത്.

തലയുടെ ഭാഗം വേർപെട്ടുനിൽക്കും വിധം ചേർത്തുവയ്ക്കുകയാണ് ചെയ്യുന്നത്. മോട്ടോറും മറ്റ് ഇലക്ട്രിക്കൽ ഭാഗങ്ങളും ആനയുടെ വയറിനുള്ളിലാണ്. ഉന്തിക്കൊണ്ട് പോകാനാവും എന്നതാണ് പ്രത്യേക ത. മൂന്ന് മുതൽ 4.5ലക്ഷം രൂപ വരെയാണ് നിർമ്മാണച്ചെലവ് വരുന്നത്

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

Related Articles

Popular Categories

spot_imgspot_img