ബിജാപൂരിൽ ഏറ്റുമുട്ടൽ
ബീജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂരിലുണ്ടായ ഏറ്റുമുട്ടലിൽ നാലുമാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്.
ഇവരുടെ കയ്യിൽ നിന്ന് വൻ ആയുധ ശേഖരവും സുരക്ഷാസേന പിടികൂടി. ബിജാപ്പൂരിലെ വനമേഖലയിൽ പരിശോധനയ്ക്കായി ഇറങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.
പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്നറിഞ്ഞതിനെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് ഇറങ്ങിയത്. ഏറ്റുമുട്ടലിനു ശേഷം നടത്തിയ തിരച്ചിലിലാണ് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
അതേസമയം ഛത്തീസ്ഗഡിലെ ബസ്തറില്‍ വെള്ളിയാഴ്ച മാവോയിസ്റ്റുകൾ കീഴടങ്ങിരുന്നു. അഞ്ച് ജില്ലകളില്‍ നിന്നായുള്ള 66 പേരാണ് സുരക്ഷാസേനയ്ക്ക് മുന്നില്‍ കീഴടങ്ങിയത്.
കീഴടങ്ങിയവരില്‍ 49 പേരുടെ തലയ്ക്ക് വിലയിട്ടിരുന്നു. ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ 18 മാസത്തിനിടെ കീഴടങ്ങിയ മാവോയിസ്റ്റുകളുടെ എണ്ണം 1,570 ആയി.
ഓപ്പറേഷൻ സിന്ദൂർ പാഠ പുസ്തകങ്ങളിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി എന്‍സിഇആര്‍ടി. ഹയര്‍ സെക്കന്‍ഡറി പ്രത്യേക പാഠഭാഗമായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ആലോചന.
പാഠഭാഗം തയാറാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം അവസാനഘട്ടത്തിലാണ് എന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂറിനു പുറമെ എങ്ങനെയാണ് രാജ്യങ്ങള്‍ അതിര്‍ത്തി ഭീഷണികളെ നേരിടുക, ഇത്തരം സമയങ്ങളിലെ നയതന്ത്രം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം തുടങ്ങിയവയും പാഠഭാഗത്ത് ഉള്‍പ്പെടുത്തും.
ഏപ്രില്‍ 22നായിരുന്നു ജമ്മു കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരപരാധികളായ 26 പേര്‍ കൊല്ലപ്പെട്ടത്.
ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് 7ന് പാകിസ്ഥാനിലേയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ പേര് നൽകിയിരുന്നത്.
ബഹവല്‍പൂര്‍, മുരിഡ്‌കെ അടക്കമുള്ള ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അര്‍ധരാത്രി ഇന്ത്യയുടെ ആക്രമണം നടന്നത്. ബഹാവല്‍പൂരിലെ ജെയ്‌ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകര്‍ത്തത്. മുരിഡ്‌കെയിലെ ലഷ്‌കര്‍ ആസ്ഥാനവും ഇന്ത്യ തകര്‍ത്തിരുന്നു.
രാജ്യത്തെ ” മിഗ് 21” യുഗാന്ത്യം
ആറു പതിറ്റാണ് നീണ്ട എല്ലാ സംഘർഷങ്ങളിലും രാജ്യത്തിന്റെ കുന്തമുനയായിരുന്ന മിഗ് 21 സെപ്റ്റംബറിൽ വിരമിക്കുന്നു.
സെപ്റ്റംബർ 19 ന് ചണ്ഡീഗഡ് വ്യോമതാവളത്തിൽ നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി റഷ്യൻ നിർമിത ഫൈറ്റർ ജെറ്റ് ഇന്ത്യൻ വ്യോമസേനയോട് വിടപറയും.
നിലവിൽ മിഗ് 21 ബൈസണിന്റെ രണ്ട് സ്‌ക്രാഡ്രണുകളാണ് സജീവമായിട്ടുള്ളത്. 1963 ലാണ് വ്യോമസേന മിഗ് 21 നെ ഏറ്റെടുക്കുന്നത്.
ഇതിന് ശേഷം ടൈപ്പ് -77, ടൈപ്പ് 96 , ബിഎഎസ്, ബൈസൺ തുടങ്ങി 700 ൽ അധികം മിഗ് 21 വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായിട്ടുണ്ട്.
22 ൽ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പകരം വരാനുള്ള യുദ്ധ വിമാനങ്ങളുടെ കുറവുമൂലം വിരമിക്കൽ നീട്ടിവെച്ചു. 2017 നും 2024 നും ഇടയിൽ നാലു മിഗ് സ്‌ക്വാഡ്രണുകൾ പിൻവലിക്കുകയുണ്ടായി.
സിംഗിൾ എൻജിൻ, സിംഗിൾ സീറ്റർ മൾട്ടിറോൾ ഫൈറ്റർ/ ഗ്രൗണ്ട് അറ്റാക്ക് എയർക്രാഫ്റ്റ് വിമാനമാണ് മിഗ് 21.
Summary: Four Maoists, including two women, were killed in an encounter with security forces in Chhattisgarh’s Bijapur district. The operation took place during a joint combing effort by the security personnel in a Maoist-affected region.









