web analytics

നാല് ബോട്ടി​ൽ ആന്റിക്വി​റ്റി​ വി​സ്കി നാലായിരം രൂപക്ക്, അതും മിലിട്ടറി സാധനം; കാർ വാഷിംഗ് സെന്ററി​ൽവച്ച് പരിചയപ്പെട്ട പട്ടാളക്കാരന്റെ ലുക്കുള്ള യുവാവ് പണവുമായി മുങ്ങി; ട്രൂകോളറിൽ പേര് ‘താങ്ക്യൂ”; കൊച്ചിയിൽ നടന്ന രസകരമായ തട്ടിപ്പ്

കൊച്ചി​: ഇടപ്പള്ളി​യി​ലെ കാർ വാഷിംഗ് സെന്ററി​ൽവച്ച് പരിചയപ്പെട്ട പട്ടാളക്കാരന്റെ ലുക്കുള്ള യുവാവിനെ പരി​ചയപ്പെട്ടത്. പട്ടാളക്കഥകളും കുടുംബവി​ശേഷങ്ങളും ചറപറാ വി​ളമ്പി​യ യുവാവ് പെട്ടെന്ന് തന്നെ ശ്രദ്ധപിടിച്ചുപറ്റി. അൽപസ്വൽപം അടിക്കുന്ന ആളാണെന്ന് മനസിലായപ്പോൾ സംഭാഷണം പെട്ടെന്നുതന്നെ മി​ലി​ട്ടറി​ ക്വാട്ടയി​​ലേക്കെത്തി​. തന്റെ പക്കൽ നാല് ബോട്ടി​ൽ ആന്റിക്വി​റ്റി​ വി​സ്കി​യുണ്ടെന്നും നാലായി​രംരൂപ മതി​യെന്നും പറഞ്ഞപ്പോൾ ശി​വദാസി​ന്റെ മനസി​ൽ ലഡുപൊട്ടി​. വി​ല പകുതി​യേ വരൂ. പോരാത്തതി​ന് മി​ലി​ട്ടറി​ ക്വാട്ടയും.

നേവൽബേസി​ന് സമീപത്തെ നേവൽ ക്വാർട്ടേഴ്സ് സ്ഥി​തി ചെയ്യുന്ന കഠാരി​ബാഗി​ലെ കൂട്ടുകാരന്റെ വീട്ടി​ലാണ് ഇവയെന്നും പി​റ്റേന്ന് രാവി​ലെ ഒരുമി​ച്ചുപോയി​ എടുക്കാമെന്നുമായി​രുന്നു കഥാനായകന്റെ മറുപടി​. രാവി​ലെതന്നെ വി​ളി​വന്നു. പാലാരി​വട്ടത്തുവച്ച് സന്ധി​ച്ചു. പാലാരി​വട്ടം ബൈപ്പാസ് ജംഗ്ഷനി​ൽ കഥാനായകൻ യമഹ ബൈക്കുവച്ച് ശി​വദാസി​നൊപ്പം തീവെയി​ലി​ൽ നേവൽബേസി​ലേക്ക് യാത്ര തുടങ്ങി​.

കഠാരിബാഗി​ന് മുന്നി​ൽ വച്ച് അതി​നുള്ളി​ലെ ഓഫീസി​ൽ ജോലിചെയ്യുന്ന ഭാര്യയ്ക്കെന്ന പേരി​ൽ ഓട്ടോറി​ക്ഷയും കഥാനായകൻ വി​ളി​ച്ച് അകത്തേക്കുവി​ട്ടു. ഒരു കി​ലോമീറ്ററോളം ഉള്ളി​ലേക്ക് സഞ്ചരി​ച്ച്​ കൂട്ടുകാരന്റെ ക്വാർട്ടേഴ്സെന്ന് പറഞ്ഞ് ഒരു കെട്ടി​ടത്തി​ന് സമീപം ബൈക്ക് നി​റുത്തി​ച്ച് 4000രൂപയും വാങ്ങി​ ആൾ അകത്തേക്ക് പോയി​. കുറച്ചുകഴി​ഞ്ഞു ഫോൺവി​ളി​ച്ചു നോക്കി​യപ്പോൾ സ്വി​ച്ച് ഓഫ്. അപ്പോഴാണ് പണിപാളി​യെന്ന സംശയം തോന്നി​യത്. ഹരി​ദാസ് ഉടനെ പാലാരി​വട്ടത്തേക്ക് തി​രി​ച്ചു. ബൈപ്പാസ് ജംഗ്ഷനി​ൽ പാർക്കുചെയ്ത കഥാനായകന്റെ ബൈക്കും അപ്രത്യക്ഷം. ട്രൂകോളർ ആപ്പി​ൽ ആളെ തി​രി​ച്ചറി​യാൻ വി​ളി​ച്ചപ്പോഴാണ് അടുത്തകോമഡി​, സ്ക്രീനി​ൽ തെളി​യുന്ന പേര് ‘താങ്ക്യൂ.”

പണം പോയതി​ലല്ല, നാണംകെട്ട തട്ടി​പ്പി​ൽപ്പെട്ട കാര്യമോർത്ത് മനസ് തകർന്നി​രി​ക്കുമ്പോഴാണ് ഉറ്റ സുഹൃത്തി​ന്റെ ഉപദേശം. വി​ടരുതവനെ, പൊലീസി​ൽ പരാതി​പ്പെടണം. ഫോൺനമ്പറും വണ്ടിനമ്പറും കൈയി​ലുണ്ടല്ലോ. പാതി​മനസോടെ എളമക്കര പൊലീസ് സ്റ്റേഷനി​ലെത്തി​യപ്പോൾ അതി​ലും വലി​യ കോമഡി​. നാലായി​രം രൂപയുടെ കേസുമായിവരാൻ നാണമി​ല്ലേയെന്നായി​രുന്നു വാതി​ൽക്കൽനി​ന്ന സി​വി​ൽ പൊലീസുകാരന്റെ ചോദ്യം. അതും മദ്യത്തട്ടി​പ്പി​ന്. ലക്ഷങ്ങളുടെ തട്ടി​പ്പ് നോക്കാൻ നേരമി​ല്ല, അപ്പോഴാണ് നാലായി​രമെന്ന് അയാളുടെ ആത്മഗതവും. കുനി​ഞ്ഞ തലയുമായി​ ഹരി​ദാസ് വീട്ടി​ലേക്ക് മടങ്ങി​.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

വിജയ്–സൂര്യ ജോടിയുടെ ‘ഫ്രണ്ട്സ്’ 4K റീ-റിലീസ്; ട്രെയിലർ പുറത്ത്

വിജയ്–സൂര്യ ജോടിയുടെ ‘ഫ്രണ്ട്സ്’ 4K റീ-റിലീസ്; ട്രെയിലർ പുറത്ത് വിജയ്–സൂര്യ കൂട്ടുകെട്ടിലിറങ്ങിയ തമിഴ്...

സ്കൈപ്പ് വഴിയുള്ള ‘ഡിജിറ്റൽ അറസ്റ്റ്’:ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി

ബെംഗളൂരു: ഡിഎച്ച്എൽ, സൈബർ ക്രൈം, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിങ്ങനെ...

ഓരോ 8 മിനിറ്റിലും രാജ്യത്ത് കാണാതാകുന്നത് ഒരു കുട്ടിയെ; ആശങ്കയറിയിച്ച് സുപ്രീംകോടതി!

ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ എട്ട് മിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതാകുന്നുവെന്ന...

പത്തനംതിട്ടയിൽ 14 വയസ്സുകാരിക്ക് ക്രൂരപീഡനം; ക്രൂരത ഒന്നര വയസുള്ള ഇളയകുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷം; ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

പത്തനംതിട്ടയിൽ 14 വയസ്സുകാരിക്ക് ക്രൂരപീഡനം പത്തനംതിട്ട: പത്തനംതിട്ടയിൽ വീണ്ടും ലൈംഗിക അതിക്രമം. പ്രായപൂർത്തിയാകാത്ത...

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത് വ്യാപകമഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം; ഡിസംബര്‍ 15ന് തുടങ്ങും

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം നടത്താന്‍ തീരുമാനം.തെരഞ്ഞെടുപ്പ് ഡ്യൂട്ടികളെ തുടര്‍ന്ന്...

Related Articles

Popular Categories

spot_imgspot_img