ന്യൂയോർക്ക്: അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാൻസർ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ജോ ബൈഡന്റെ ഓഫീസ് ഇന്നലെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വളരെ വേഗത്തിൽ പടരുന്ന വിഭാഗത്തിലുള്ള പ്രസ്റ്റെറ്റ് കാൻസറാണ് ബെഡനെ ബാധിച്ചിരിക്കുന്നതെന്നാണ് വിവരം. എല്ലുകളിലേക്കും കാൻസർ വ്യാപിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ജോ ബൈഡൻ ആശുപത്രിയിൽ ചികിത്സ തേടിയത്.
ഇതിന് പിന്നാലെ വെള്ളിയാഴ്ചയാണ് പ്രോസ്റ്റെറ്റ് കാൻസർ രോഗം സ്ഥിരീകരിച്ചത്. രോഗാവസ്ഥ വിശദമാക്കുന്നതിനായുള്ള ഗ്ലീസൺ സ്കോറിൽ 10ൽ 9 ആണ് ബെഡന്റെ രോഗാവസ്ഥയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
രോഗം വളരെ രൂക്ഷമായ നിലയിലെന്നതാണ് ഇത് വിശദമാക്കുന്നത്. കാൻസർ കോശങ്ങൾ അതിവേഗം വ്യാപിക്കുന്നതായാണ് കാൻസർ ഗവേഷണ കേന്ദ്രം വിശദമാക്കുന്നതെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ബൈഡനും കുടുംബവും വിദഗ്ദ ചികിത്സാ സാധ്യതകളേക്കുറിച്ച് വിലയിരുത്തുകയാണെന്നാണ് റിപ്പോർട്ട്. രോഗബാധ ഹോർമോണുകളെ ആശ്രയിച്ചായതിനാൽ നിയന്ത്രണ വിധേയമാക്കാമെന്ന സൂചനയാണ് ബൈഡന്റെ ഓഫീസ് വിശദമാക്കുന്നത്.
2024ലെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെുപ്പിൽ നിന്ന് ബൈഡൻ പിന്മാറാൻ നിർബന്ധിതനായി ഒരു വർഷം കഴിയുമ്പോഴാണ് 82കാരനായ ബൈഡന്റെ കാൻസർ ബാധ സംബന്ധിയായ പുതിയ വിവരം പുറത്ത് വരുന്നത്.
ആരോഗ്യത്തേയും പ്രായത്തേയും കുറിച്ചുള്ള ആശങ്കകൾ വർധിച്ചതിന് പിന്നാലെയാണ് ബൈഡൻ പ്രസിഡൻറ് മത്സരത്തിൽ നിന്ന് ഇക്കുറി പിന്മാറേണ്ടി വന്നത്. അമേരിക്കൻ പ്രസിഡൻറ് പദവ് വഹിച്ച ഏറ്റവും പ്രായമേറിയ വ്യക്തിയും ജോ ബൈഡനായിരുന്നു.
former-us-president-joe-biden-diagnosed-with-prostate-cancer