web analytics

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍ ചേര്‍ന്നു

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍ ചേര്‍ന്നു. നരിമാന്‍പോയിന്റിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് കേദാര്‍ ബിജെപിയിൽ അംഗത്വമെടുത്തത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലെയുടെയും മുതിര്‍ന്ന നേതാവ് അശോക് ചവാന്റെയും സാന്നിധ്യത്തിലാണ് കേദാറിന് അംഗത്വം നൽകിയത്.

ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്കും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും വേണ്ടി കേദാര്‍ ജാദവ് കളിച്ചിട്ടുണ്ട്. ‘ഞാന്‍ ഛത്രപതി ശിവജിയെ വണങ്ങുന്നു. നരേന്ദ്ര മോദിജിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും കീഴില്‍ ബി ജെ പി വികസന രാഷ്ട്രീയമാണ് നടത്തുന്നത്. ഇതാണ് ബവന്‍കുലയുടെ നേതൃത്വത്തിന് കീഴില്‍ ഞാന്‍ ബി ജെ പിയില്‍ ചേരുന്നത്’ കേദാര്‍ ജാദവ് പ്രതികരിച്ചു.

‘ഇന്ന് ഞങ്ങള്‍ക്ക് സന്തോഷത്തിന്റെ ദിവസമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹത്തിന് സ്വാധീനമുണ്ട്. ഞാന്‍ അദ്ദേഹത്തെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തെ കൂടാതെ, ഹിംഗോളിയില്‍ നിന്നും നന്ദേഡില്‍ നിന്നും നിരവധി പേര്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു,’ എന്നാണ് കേദാറിന്റെ പ്രവേശനത്തിൽ ബവന്‍കുലെ പറഞ്ഞത്.

ജനിച്ച താരം മികച്ച മധ്യനിര ബാറ്ററാണ് കേദാര്‍ ജാദവ്. 2014 ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്കായി ഏകദിന അരങ്ങേറ്റം കുറിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ഹൃദയസ്തംഭനം; യുവാവിന് ദാരുണാന്ത്യം

ഹൃദയസ്തംഭനം; യുവാവിന് ദാരുണാന്ത്യം ബെംഗളൂരു: മാനേജരോട് സിക് ലീവിന് അപേക്ഷിച്ചതിന് പിന്നാലെ ഹൃദയസ്തംഭനത്തെ...

14 കാരിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍

14 കാരിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍ പാലക്കാട്: 14 കാരിയുടെ...

കുന്നംകുളത്ത് യുവാവിന്റെ കാർ തല്ലിത്തകർത്തു

കുന്നംകുളത്ത് യുവാവിന്റെ കാർ തല്ലിത്തകർത്തു തൃശൂർ: ശോഭായാത്രയ്ക്കിടയിലേക്ക് കാറോടിച്ചു കയറ്റി എന്നാരോപിച്ച് കാർ...

കെഎസ്ആർടിസി വിനോദയാത്ര ബസ് അപകടത്തിൽപ്പെട്ടു

കെഎസ്ആർടിസി വിനോദയാത്ര ബസ് അപകടത്തിൽപ്പെട്ടു ഇടുക്കി: കെഎസ്ആർടിസി വിനോദയാത്ര ബസ് അപകടത്തിൽപ്പെട്ട് 16...

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി മലപ്പുറം: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ്...

പാലക്കാട് ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനിടെ ആനയിടഞ്ഞു; പരിഭ്രാന്തി

പാലക്കാട് ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനിടെ ആനയിടഞ്ഞു; പരിഭ്രാന്തി പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷന്...

Related Articles

Popular Categories

spot_imgspot_img