മറയൂർ: സംസ്ഥാനത്ത് ആദ്യമായി മെഡിക്കൽ ഓഫീസർ പദവയിലേക്ക് കന്യാസ്ത്രീ നിയമിതയായി.
ഡോ.ജീൻ റോസ് എന്ന റോസമ്മ തോമസാണ് ഈ ചുമതയിലെത്തിയ ആദ്യ കന്യാസ്ത്രീ. അഗതികളുടെ സഹോദരിമാർ (സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട്) എന്ന സന്യാസി സമൂഹത്തിലെ അംഗമാണ് റോസമ്മ.
ഇടുക്കിയിലെ മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് റോസമ്മ മെഡിക്കൽ ഓഫീസർ ചുമതലയേറ്റത്. ബെംഗളൂരു സെയ്ന്റ് ജോൺസ് മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ് നേടിയ ശേഷം അനസ്തേഷ്യ വിഭാഗത്തിൽ ഉപരിപഠനവും റോസമ്മ പൂർത്തിയാക്കിയിരുന്നു.
സഭയുടെ നിയന്ത്രണത്തിലുള്ള മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ 10 വർഷത്തിലധികം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ പിഎസ്‌സി പരീക്ഷകൾക്കായി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഒടുവിൽ ശ്രമം വിജയിച്ചു. ആദ്യനിയമനം രണ്ടുവർഷം മുമ്പ് കട്ടപ്പന താലൂക്ക് ആശുപത്രിയിലാണ് റോസമ്മക്ക് ലഭിച്ചത്.
nun-appointed-medical-officer-marayoor-idukki