web analytics

സെൽഫിയെടുക്കരുത്, കരടി വിഷാദത്തിലാണ്; അഭ്യർത്ഥനയുമായി പോലീസ്

ഫ്ലോറിഡ: റോഡരികിൽ കാണപ്പെട്ട കരടിക്കൊപ്പം സെൽഫി എടുക്കുന്നത് നാട്ടുകാർ അവസാനിപ്പിക്കണമെന്ന് നിർദേശവുമായി ഫ്ലോറിഡ പോലീസ്. സാന്താ റോസ ബീച്ചിലെ ഹൈവേ 98 -ലാണ് കരടിയെ കണ്ടെത്തിയത്. ഒറ്റപ്പെട്ടുപോയ കരടി കടുത്ത സമ്മർദ്ദത്തിലും വിഷാദത്തിലും ആണെന്നും അതുകൊണ്ട് ആളുകൾ ഫോട്ടോ എടുക്കാൻ ശ്രമിക്കരുതെന്നുമാണ് പോലീസ് അറിയിച്ചത്.(Florida Cops Urge Locals To Stop Taking Selfies With “Depressed” Bear)

നാട്ടുകാർ കരടിയുടെ ചിത്രം പകർത്താൻ നടത്തുന്ന ശ്രമങ്ങൾ അതിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും അത് കടുത്ത സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. അസ്വസ്ഥത കാണിക്കുന്നതിനാൽ ഇത് ആക്രമിക്കാനുള്ള സാധ്യത കൂടുതലാണെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ കരടി പൊലീസിന്റെ നിരീക്ഷണത്തിലാണ്.

ഒരാഴ്ചയായി സാന്താ റോസ ബീച്ചിലെ ഹൈവേയിൽ ഇത് അലഞ്ഞു തിരിയുന്നുണ്ടെങ്കിലും ഇതുവരെയും പിടികൂടാൻ ആയിട്ടില്ല. വസന്തകാലത്തും വേനൽക്കാലത്തും ഫ്ലോറിഡയുടെ വിവിധ മേഖലകളിൽ ഇത്തരത്തിൽ കറുത്ത കരടികളെ കാണുന്നത് പതിവാണ്. പലപ്പോഴും ആളുകൾ കൗതുകത്താൽ ഇവയെ പിന്തുടരുന്നതും ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കുന്നതും ഒക്കെ കരടികളെ അക്രമാസക്തരാക്കാറുമുണ്ട്. അതിനാലാണ് കരടികളെ കണ്ടാൽ യാതൊരു കാരണവശാലും അതിനടുത്തേക്ക് പോകരുതെന്നും ഭക്ഷണം നൽകാനോ ചിത്രം എടുക്കാനോ ശ്രമിക്കരുത് എന്നും പോലീസ് കർശനനിർദേശം നൽകിയത്.

Read Also: സംസ്ഥാനത്ത് മഴ കുറയുന്നു; രണ്ടു ജില്ലകളിൽ മാത്രം മുന്നറിയിപ്പ്

spot_imgspot_img
spot_imgspot_img

Latest news

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

Other news

എൽഡിഎഫ് കോർപ്പറേഷൻ പോരാട്ടത്തിന് സജ്ജം: കണ്ണൂർ–തൃശൂർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

കൊച്ചി: കണ്ണൂർ, തൃശൂർ നഗരസഭാ കോർപ്പറേഷനിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി...

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത...

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഇന്ന് ആരംഭിക്കുന്നു; കർശന നിയന്ത്രണങ്ങളും വിശേഷ പൂജകളും

പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ ആകാംക്ഷയ്ക്കൊടുവിൽ മണ്ഡല-മകരവിളക്ക് ഇന്ന് വൈകീട്ട് ആരംഭിക്കുന്നു. വൈകിട്ട്...

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി നീലഗിരി: നീലഗിരി കോത്തഗിരിയിൽ സ്ത്രീയെ...

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Related Articles

Popular Categories

spot_imgspot_img