സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തിൽ പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. 0471 2317214 ആണ് നമ്പര്‍.
മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകള്‍, പെട്ടെന്നുണ്ടായ പകര്‍ച്ചവ്യാധികള്‍ മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണ്. പൊതുജനങ്ങള്‍ ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എംജി രാജമാണിക്യം അഭ്യര്‍ഥിച്ചിട്ടുണ്ട്
അതേസമയം കേരള തീരത്തിന് അരികിലായി ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായാണ് ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ടത്. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ മഴ ശക്തമാകും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദമായി മാറി. ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം വിലയിരുത്തൽ.
Read More: വരുന്നു ‘റിമാൽ’ ചുഴലിക്കാറ്റ് ; മഴ കനക്കും; ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്
Read More: അപകടം ഇല്ലാതെയാക്കണം; ദേശീയപാത നിര്‍മ്മാണ മേഖലയില്‍ രണ്ടു ദിവസത്തെ പൂജ, സംഭവം ആലപ്പുഴയിൽ