തൃശൂർ: തൃശൂർ ജില്ലയിലെ ഗായത്രി നദിയിൽ പ്രളയ മുന്നറിയിപ്പ്. നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.Flood warning in Gayatri river
നദിയുടെ തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.