web analytics

എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ അനുവദിക്കും; മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ അഞ്ചു വിദ്യാർത്ഥികളെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി

കോഴിക്കോട്: താമരശ്ശേരിയിൽ മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ചു വിദ്യാർത്ഥികളെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.

ഷഹബാസിനെ ക്രൂരമായി മർദിച്ചവരിൽ ഇതുവരെ തിരിച്ചറിഞ്ഞ അഞ്ചുപേരെ പോലീസ് ഇന്നലെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ രക്ഷിതാക്കളുടെ കൂടെ വിടുകയും ചെയ്തിരുന്നു.

ഇന്ന് പുലർച്ചെ മർദനമേറ്റ ഷഹബാസ് മരിച്ചതോടെയാണ് കൊലക്കുറ്റം ചുമത്തിയതും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയതും.

പിടിയിലായും അഞ്ച് വിദ്യാർത്ഥികളെയും വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റും. എന്നാൽ വിദ്യാർത്ഥികളെ പത്താംക്ലാസ് പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നു.

ഇത് പരിഗണിച്ച് പരീക്ഷ എഴുതാൻ അനുവദിക്കാനും ജുവനൈൽ ജസ്റ്റിസ് ബോർഡ് പോലീസിന് നിർദേശം നൽകി. താമരശ്ശേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ചാണ് അക്രമിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കുട്ടികൾ മാത്രമല്ല മുതിർന്നവരും ആക്രമിച്ചു എന്ന് കുടുംബം ആരോപിച്ചിരുന്നു ഇതിലും പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

ആലപ്പുഴയിൽ വികസന വിസ്മയം: എസി റോഡും പെരുമ്പളം പാലവും ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: കുട്ടനാടിന്റെയും പെരുമ്പളം ദ്വീപ് നിവാസികളുടെയും പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മുഖ്യമന്ത്രി...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇടുക്കിയിലെ ഈ സ്കൂളിൽ പരീക്ഷയെഴുതിയത് 7 ജോഡി ട്വിൻസ്…

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇടുക്കിയിലെ ഈ സ്കൂളിൽ പരീക്ഷയെഴുതിയത് 7 ജോഡി ട്വിൻസ്… തൊടുപുഴ:...

‘മാർച്ച് 21-ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കും’; ജ്യോതിഷിയുടെ യുദ്ധ പ്രവചനം വൈറൽ

‘മാർച്ച് 21-ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കും’; ജ്യോതിഷിയുടെ യുദ്ധ പ്രവചനം വൈറൽ ഇന്ത്യയും...

പെൺകൂട്ടായ്മയുടെ കഥ പറഞ്ഞ് ‘ഗോസിപ്പ്’; ക്രാഫ്റ്റ്‌സ് വില്ലേജിൽ വനിതാദിന ആഘോഷങ്ങൾക്ക് തുടക്കമായി

പെൺകൂട്ടായ്മയുടെ കഥ പറഞ്ഞ് 'ഗോസിപ്പ്'; ക്രാഫ്റ്റ്‌സ് വില്ലേജിൽ വനിതാദിന ആഘോഷങ്ങൾക്ക് തുടക്കമായി അന്താരാഷ്ട്ര...

രാജ്യത്ത് ഗവർണർമാരുടെ വമ്പൻ അഴിച്ചുപണി: ആരിഫ് മുഹമ്മദ് ഖാൻ പുറത്ത്; തമിഴ്‌നാടിന്റെ ചുമതല കേരള ഗവർണർക്ക്

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർ പദവികളിൽ നിർണ്ണായകമായ അഴിച്ചുപണി പ്രഖ്യാപിച്ച്...

Related Articles

Popular Categories

spot_imgspot_img